മുംബൈ: പ്രശസ്ത ചലച്ചിത്ര നടന്‍ പ്രദീപ് റാവത്ത് (74) അന്തരിച്ചു. രക്താര്‍ബുദ ബാധയെ തുടര്‍ന്ന് മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ചൈനാ ടൗണ്‍, കസിന്‍സ്, ഇത് പാതിരാമണല്‍ എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ബി.ആര്‍. ചോപ്രയുടെ ഇതിഹാസ പരമ്പരയായ ‘മഹാഭാരത്’ പരമ്പരയിലെ ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രത്തിലൂടെയാണ് പ്രദീപ് റാവത്ത് ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന് ബോളിവുഡ്, കോളിവുഡ്, ടോളിവുഡ്, മോളിവുഡ് ചിത്രങ്ങളില്‍ ശക്തമായ വില്ലന്‍-സ്വഭാവ നടന്‍ വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി.
ആമിര്‍ ഖാന്‍ നായകനായ ‘ഗജനി’യിലെ വില്ലന്‍ വേഷം അദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തു. ‘ലഗാന്‍’, ‘സര്‍ഫറോഷ്’, ‘സൈ’, ‘ഛത്രപതി’ തുടങ്ങി നിരവധിയേറെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അവിസ്മരണീയമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
SUMMARY: Actor Pradeep Rawat passes away















