ഗുവാഹത്തി: അസമില്‍ ട്രക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 24 പേര് മരിച്ചു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. പലരുടെയും പരുക്ക് ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കാസിരംഗയ്ക്ക് സമീപമുള്ള റോംഗാജനിൽ വച്ചാണ് അപകടമുണ്ടായത്. ബോകാഘട്ടിൽ നിന്ന് നാഗോണിലേക്ക് പോവുകയായിരുന്ന ട്രാവലര്‍ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സാരമായി കേടുപാടുകൾ സംഭവിച്ച ട്രക്ക് തലകീഴായി മറിഞ്ഞു. ട്രക്കിൽനിന്ന് ഏറെ പാടുപെട്ടാണ് യാത്രക്കാരെ പ്രദേശവാസികൾ പുറത്തെടുത്തത്. അപകടമുണ്ടായ മേഖലയിൽ അമിത വേഗതയിലായിരുന്നു ബസ് പോയിരുന്നത്.
Assam: The exact moment of the Kaziranga Accident between the traveller and the truck that killed 27 passengers.
It is clearly evident that the traveller took the wrong side of the highway at a high speed.
Shockingly, this traveller has 12 challans for traffic violations, including overspeeding. Yet, it was operating commercially.
Second shocking point to note, the traveller has accommodation capacity of 26 passengers. How come more than 38 passengers were in the traveller?
— aboyob bhuyan (@aboyobbhuyan) November 13, 2026
അപകടത്തിൽ പരുക്കേറ്റവരെ ഉടൻ തന്നെ കൊഹോറ ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പ്രദേശവാസികളായ അതുൽ ബോറ (20), അരുൺ കുമാർ (20) എന്നിവരാണ് മരിച്ചവരിൽ തിരിച്ചറിയപ്പെട്ട രണ്ടുപേർ. ട്രാവലറില്‍ ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. അപകടത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ അതീവദുഃഖം രേഖപ്പെടുത്തി. അപകടം ഞെട്ടിച്ചെങ്കിലും പ്രഥമ പരിഗണന പരിക്കേറ്റവർക്ക് ഒട്ടും വൈകാതെ ചികിത്സ എത്തിക്കുകയാണെന്ന് മുഖ്യമന്ത്രി എക്സിലെ വിശദമാക്കി. ട്രാവലറിന് ഇതിന് മുൻപും നിയമ ലംഘനത്തിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
#Assam- Deadly road accident: Head-on collision between minibus and container truck kills 26
Minibus torn apart in collision; bus had to be cut open to free trapped passengers
A high-speed minibus and a container truck collided head-on in #Kaziranga, Assam. The accident was so severe that the minibus was badly damaged. The crash has killed 26 people.
Bus had to be cut open for rescue
Several passengers were trapped inside the bus after the collision. Rescue and relief teams arrived at the scene and launched a rescue operation. The damaged bus had to be cut open to remove the passengers and the bodies.
Unclear how many people were on the bus
No information is available yet on the total number of people aboard the minibus at the time of the accident. The crash left the area in a state of panic.
#Kaziranga— Siraj Noorani (@sirajnoorani) November 13, 2026
SUMMARY: Traveller van crashes into a truck in Kaziranga, Assam; 24 people killed.















