ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച ബെംഗളൂരുവിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 11 വരെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണവും വഴിതിരിച്ചുവിടലും ഏർപ്പെടുത്തുമെന്ന് ബെംഗളൂരു ട്രാഫിക് പൊലീസ് അറിയിച്ചു. നൃപതുംഗ റോഡിലെ വൈ.എം.സി.എ ഗ്രൗണ്ടിലാണ് പ്ര ധാന സമ്മേളനം നടക്കുക. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അലങ്കരിച്ച വാഹനങ്ങളും ഘോഷയാത്രകളും ഉച്ചയ്ക്ക് 12 മുതൽ രാത്രി 11 വരെ ഇവിടേക്ക് എത്തുന്നതിനാലാണ് നിയന്ത്രണം.

ജെ.സി റോഡ്, ആർ.ആർ.എം.ആർ റോഡ്, കസ്തൂർബ റോഡ്, ദേവാംഗ റോഡ്, മല്ല്യ ആശുപത്രി റോഡ്, കെ.ജി റോഡ്, നൃപതുംഗ റോഡ് എന്നിവിടങ്ങളിൽ ഗതാഗതത്തെ ബാധിക്കും. വടക്കൻ ബെംഗളൂരുവിൽ ആർ.ടി. നഗർ മെയിൻ റോഡ്, ദിന്നൂർ മെയിൻ റോഡ്, ജയമഹൽ റോഡ്, നാഗവാര മെയിൻ റോഡ്, ടാനറി റോഡ്, ഹെയിൻസ് റോഡ്, മില്ലേഴ്സ് റോഡ് എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും.

മൈസൂരു റോഡിൽ നിന്ന് മജസ്റ്റിക്കിലേക്കും കെ.ആർ. മാർക്കറ്റിലേക്കും പോകുന്ന വാഹനങ്ങൾക്ക് പ്രത്യേക വഴിതിരിച്ചുവിടൽ ഏർപ്പെടുത്തിയിട്ടുണ്ട്. നയണ്ഡഹള്ളി, നഗരഭാവി, ചന്ദ്ര ലേഔട്ട്, ആർ.പി.സി ലേഔട്ട്, വിജയനഗർ, ടോൾഗേറ്റ്, പ്രസന്ന ജംഗ്ഷൻ തുടങ്ങിയ വഴികളിലൂടെ വാഹനങ്ങൾ തിരിച്ചുവിടും.
അതോടൊപ്പം ദൊഡ്ഡബെലെ, ഹൊസകെരെഹള്ളി ടോൾ, നഗരഭാവി, മാഗഡി മെയിൻ റോഡ് വഴി ബെംഗളൂരുവിലേക്ക് പ്രവേശിക്കുന്ന ഭാരവാഹനങ്ങൾക്കും ഉച്ചയ്ക്ക് 12 മുതൽ രാത്രി 11 വരെ നിയന്ത്രണമുണ്ടാകും.
SUMMARY: Traffic control in Bengaluru tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

മാന്നാർ: ആലപ്പുഴ മാന്നാറില്‍ സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറില്‍...

Related Articles

Popular Categories