ഇടുക്കി: കാട്ടുകൊമ്പന്‍ ചക്കക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം ഇന്നും തുടരും. മയക്ക് വെടിവെക്കാന്‍ അനുയോജ്യമായ സ്ഥലത്ത് രാവിലെയോടെ ആനയെ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ദൗത്യം നിര്‍ണായക ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ദൗത്യ സംഘം ആനക്ക് സമീപം എത്തിയിട്ടുണ്ട്. ഇന്നും ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു ഇടവേളക്ക് ശേഷമാകും ചക്കക്കൊമ്പനെ മയക്ക് വെടിവെക്കാനുള്ള ശ്രമം തുടരുക.
ആന ആനയിറങ്കൽ ജലാശയത്തിന്റെ അരികിലേക്ക് നീങ്ങാതിരിക്കാൻ ദൗത്യസംഘം കർശന ജാഗ്രത പുലർത്തുന്നുണ്ട്. ആദ്യ രണ്ട് ദിവസങ്ങളിലും പ്രതികൂല കാലാവസ്ഥയും ഒരാൾപ്പൊക്കത്തിലുള്ള പുല്ലും കാരണം ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നും റേഡിയോ കോളർ ഘടിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ പുല്ല് ഉണങ്ങുന്നത് വരെ ദൗത്യം താൽക്കാലികമായി നിർത്തിവയ്ക്കാനാണ് വനംവകുപ്പിന്റെ ആലോചന.
ചക്കക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നും ക്ഷീണിതനല്ലെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
SUMMARY: ‘Mission Chakkakomban’ at a critical stage; the elephant is currently in the Naduthuruthi area.
















