ബെംഗളൂരു: നുസ്രത്തുല്‍ ഇസ്ലാം ജമാഅത്ത്, ഇലാഹി മസ്ജിദ്, കെ.ആര്. പുരം എന്നിവയുടെ ആഭിമുഖ്യത്തില്‍ മീലാദ് ആചരണ പരിപാടി സംഘടിപ്പിച്ചു. മൗലിദ് പാരായണത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. മഹല്‍ പ്രസിഡന്റ് ഹനീഫ് എം, ജനറല്‍ സെക്രട്ടറി മുതലിബ് ഹാജി, ട്രഷറര്‍ സയ്യിദ് മസ്താന്, വൈസ് പ്രസിഡന്റ് ജബ്ബാര്‍ ഹാജി, മിലാദ് ചെയര്മാന് മൂസ, കണ്‍സ്ട്രക്ഷന്‍ ട്രഷറര്‍ ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി.
മഹല്‍ ഖതീബ് അബ്ബാസ് നിസാമിയുടെ നേതൃത്വത്തില്‍ മിലാദ് റാലി സംഘടിപ്പിച്ചു. മദ്രസ ഉസ്താദുമാരായ അഡ്വ. നൗഫല്‍ മാര്‍സൂക്കി, ഷാഫി സൈനി, നിസാര്‍ മുസ്ലിയാര്, ഹുഫൈസ് സഖാഫി, അബു സഖാഫി എന്നിവര്‍ക്കൊപ്പം അലുംനി അംഗങ്ങളായ സാജിദ്, അനൂസ്, മൊയിനുദ്ദീന്‍, ജാഫര്‍ എന്നിവരും പങ്കെടുത്തു.
ഡഫ് മുട്ട്, സ്കൗട്ട്സ് സംഘത്തിന്റെ പങ്കാളിത്തം, മദ്രസ വിദ്യാര്‍ത്ഥികളുടെ പുഷ്പനൃത്തം എന്നിവ റാലിയില്‍ ഉണ്ടായിരുന്നു. ഷഹബാസിയ ദര്‍ഗയില്‍ സമാപിച്ച റാലിയില്‍ മഹല്‍ ഖതീബ് അബ്ബാസ് നിസാമിയുടെ നേതൃത്വത്തില്‍ ദുആ നടത്തി.
ആഘോഷത്തിന്റെ ഭാഗമായി മഹല്‍ അംഗങ്ങള്‍ക്കായി ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്തു. ഫുഡ് കണ്‍വീനര്‍ സലീം, യൂസഫ്, ഫൈസല്‍, ഉനൈസ്, അബ്ദുല്‍ വഹാബ്, ബെന്‍സീര്‍, നിസാമുദ്ദീന്‍, ഫസല്‍ ജബ്ബാര്‍, മഹബൂബ്, മുഹമ്മദ് എന്‍.കെ, സലീം എന്നിവരും മറ്റ് മഹല്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.















