ആലപ്പുഴ: ഇഡി ഉയർത്തിയ ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിൽ തനിക്കെതിരായ വേട്ടയാടൽ തുടങ്ങിയിട്ട് ഏറെ നാളായെന്നും തന്നെ തകർക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ ശക്തികൾ ലക്ഷ്യമിട്ടിടത്തേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നും പിണറായി പറഞ്ഞു. ചെങ്ങന്നൂരിൽ പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ ഏതെങ്കിലും തരത്തിൽ പഴിചാരുകയാണ് ഇഡിയുടെ ലക്ഷ്യം. എന്നാൽ അതിന് ആവശ്യമായ തെളിവുകളൊന്നും കണ്ടെത്താൻ അവർക്ക് കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
സിഎംആർഎൽ കമ്പനിക്ക് നൽകിയ സേവനത്തിനാണ് പണം നൽകിയത്. അതൊരു രഹസ്യമായ കാര്യമല്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ നികുതികളും അടച്ചിട്ടുണ്ട്. അതെല്ലാം രേഖയിലുള്ളതാണ്. ആ ഘട്ടത്തിലൊന്നും റിയാസ് വീണയുടെ ഭർത്താവ് അല്ല. വർഷങ്ങൾക്ക് ശേഷം ഭർത്താവായി വന്ന റിയാസിന് വേണ്ടി ഈ പണം സൂക്ഷിച്ചെന്നാണ് ഇപ്പോൾ ഇ.ഡി കണ്ടെത്തിയത്. ഇത്ര ലജ്ജാകരമായ നിലപാടെടുത്ത് ഇ.ഡിയെ പോലൊരു ഏജൻസി പറയുമ്പോൾ താൻ കൈക്കൂലി വാങ്ങിയെന്ന് മാധ്യമങ്ങൾ വലിയ അച്ചിൽ നിരത്തുന്നു . മാധ്യമങ്ങൾ വാർത്ത നൽകിയതുകൊണ്ട് മാത്രം ജനങ്ങൾ അത് വിശ്വസിക്കില്ലെന്നും പിണറായി പറഞ്ഞു. മാധ്യമങ്ങളുടെ രോഷവും പകയും കൊണ്ട് തന്റെ ജീവിതം മാറ്റിയെഴുതാനാകില്ലെന്നും തന്റെ ജീവിതം ജനങ്ങൾക്ക് മുന്നിൽ എന്നും തുറന്ന പുസ്തകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
SUMMARY: ‘The hunt has been going on for a long time, the only aim is to blame me’; ED reacts to the allegations and gets angry
















