ഡല്‍ഹി: യുഡിഎഫ് സർക്കാർ വനിതകള്‍ക്ക് വേണ്ടി ആരംഭിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരേ സ്വകാര്യ ബസ് ഉടമകള്‍ നല്കിയ ഹർജി തള്ളി. കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെതാണ് നടപടി. പദ്ധതി നടപ്പിലാക്കുന്നത് സർക്കാരിന്റെ വിവേചനാധികാരത്തില്‍പ്പെടുന്ന കാര്യമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹർജി തള്ളിയത്. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ക്ഷേമ പദ്ധതിയാണ് പ്രിയദർശിനിയെന്ന് കമ്മിഷൻ വ്യക്തമാക്കി.
ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്റുമായ ബിബിൻ ടി. ആലപ്പാട്ടാണ് ഹർജി സമർപ്പിച്ചത്. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഒരു ക്ഷേമപദ്ധതിയാണ് ‘പ്രിയദർശിനി’ എന്നും ഇതില്‍ വിപണിയിലെ അനാവശ്യ മത്സരമെന്ന വാദത്തിന് പ്രസക്തിയില്ലെന്നും സി.സി.ഐ നിരീക്ഷിച്ചു. ഹരജി തള്ളിയതോടെ കേസില്‍ സംസ്ഥാന സർക്കാരിന് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.
SUMMARY: Petition filed by private bus owners against the Priyadarshini project dismissed















