ഇ.എന്‍ സുരേഷ് ബാബുവിനെ മാറ്റി; വി. ചെന്താമരാക്ഷന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട്: വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ രൂക്ഷമായ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിനെ മാറ്റി. മുന്‍ എംഎല്‍എ വി. ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ആറ് ഏരിയാ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ എട്ട് പേരെ ക്ഷണിതാക്കളാക്കി ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ നേതൃത്വത്തിന് വിമര്‍ശനമുയര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറിക്ക് വിഭാഗീയതയും വിമതനീക്കവും തടയാനായില്ലെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ജില്ലയില്‍ നേതാക്കളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതൊന്നും തടയാന്‍ ജില്ലാ നേതൃത്വത്തിന് ആകുന്നില്ല. അതാണ് തൃത്താലയിലും കോങ്ങാടും തോല്‍വിക്കിടയാക്കിയത്. ഇവിടെ വ്യക്തികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഗ്രൂപ്പുകളാണ് പ്രവര്‍ത്തിച്ചത്. പാര്‍ട്ടിക്ക് ഒരു കേന്ദ്രീകൃത സ്വഭാവം ഉണ്ടായില്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

SUMMARY: E.N. Suresh Babu replaced; V. Chenthamarakshan becomes CPM Palakkad District Secretary

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മെസ്സിയുടെ പേരില്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് കൈമാറി ഡിജിപി, കേസെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍...

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എഐസിസിക്ക് പരാതി നല്‍കി അടൂര്‍ പ്രകാശ്

തിരുവനന്തപുരം: യുഡിഎഫില്‍ പരസ്പര കൂടിയാലോചന നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി ദേശീയ അധ്യക്ഷൻ...

വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്; ഒപ്‌റ്റോജെനെറ്റിക്‌സ് ഗവേഷണത്തിന് അംഗീകാരം

സ്ററോക്ക്ഹോം: ഈ വർഷത്തെ നൊബേല്‍ സമ്മാന വാരത്തിന് സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ തുടക്കമായി....

വിമാന യാത്രക്കാര്‍ക്ക് വൻ തിരിച്ചടി; ഒക്ടോബര്‍ 6 മുതല്‍ ഇന്ധന നിരക്ക് കൂട്ടാൻ ഇൻഡിഗോ

ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് വിമാന ഇന്ധന വിലയിലുണ്ടായ വൻ...

പത്തനാപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ ചവിട്ടിക്കൊന്നു

കൊല്ലം: തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. കൊല്ലം പത്തനാപുരത്ത് രാവിലെ...

ഗ്യാനേഷ് കുമാറിനെതിരായ ഹർജി; തിരഞ്ഞടുപ്പ് കമ്മീഷന് നോട്ടിസ് നല്‍കി സുപ്രിംകോടതി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയില്‍ വിശദീകരണം തേടി...

ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം; ലൈഫ് പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിര്‍ധനര്‍ക്കു വീടുകള്‍ നിര്‍മിക്കുന്നതിന് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ്...

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ലുധിയാന: പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി വിദ്യാർഥിനി മരിച്ചു....

Related Articles

Popular Categories