ശബരിമല സീസണില്‍ സ്വകാര്യ ബസ് ഇറക്കാൻ കെഎസ്‌ആര്‍ടിസി

പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലത്തെ യാത്രാ തിരക്ക് പരിഹരിക്കാന്‍ സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സി. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍നിന്നായി ഏകദേശം 300 സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്താനാണ് പദ്ധതി. ലഭിച്ച ഇടെൻഡറുകള്‍ പരിശോധിച്ചുവരികയാണ്.

കിലോമീറ്റർ നിരക്കില്‍ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ബസുകള്‍ക്കായിരിക്കും മുൻഗണന. ഡ്രൈവറടക്കം ബസ് നല്‍കാൻ തയ്യാറുള്ള ഉടമകളില്‍ നിന്നാണ് ടെൻഡർ ക്ഷണിച്ചത്. എട്ട് വർഷത്തില്‍ താഴെ പഴക്കമുള്ള ടൂറിസ്റ്റ് ബസുകളുടെ മാതൃകയിലുള്ള വാഹനങ്ങളെയാണ് പരിഗണിക്കുന്നത്. സ്വകാര്യ ബസുകള്‍ ഓടിക്കുന്നതിലൂടെ തീർഥാടകരില്‍നിന്ന് അധിക നിരക്ക് ഈടാക്കില്ലെന്നാണ് നിലവിലെ തീരുമാനം.

കെ.എസ്.ആർ.ടി.സി. സർവീസുകള്‍ക്ക് ബാധകമായ നിരക്കുതന്നെ വാടകയ്ക്ക് എത്തുന്ന ബസുകളിലും ഈടാക്കും. എ.സി. ബസുകള്‍ ഉള്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്. എന്നാല്‍ കരാർ വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ല. സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ചകള്‍ക്ക് പിന്നാലെയാണ് ടെൻഡർ നടപടികളിലേക്ക് കെ.എസ്.ആർ.ടി.സി. കടന്നത്.

എന്നാല്‍ പ്രതീക്ഷിച്ചത്ര പ്രതികരണം ലഭിച്ചിട്ടില്ലെന്നാണ് വിവരം. ലഭിച്ച ടെൻഡറുകളുടെ പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും തുടർനടപടികള്‍. നിലവില്‍ പമ്പയിലേക്ക് സ്ഥിരമായി സർവീസ് നടത്തുന്ന പ്രിയദർശിനി ബസുകള്‍ ശബരിമല സീസണില്‍ മാറ്റിനിർത്താനുള്ള സാധ്യതയുണ്ട്. പമ്പയിലെ തിരക്ക് കണക്കിലെടുത്ത് ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകള്‍ക്കാണ് കെ.എസ്.ആർ.ടി.സി കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

SUMMARY: KSRTC to deploy private buses during Sabarimala season

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യുക്രെയ്നില്‍ ഇന്ത്യൻ മരുന്നുകമ്പനിക്കുനേരെ റഷ്യൻ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

കീവ്: ഇന്ത്യന്‍ കമ്പനിയായ കുസും ഗ്രൂപ്പിന്റെ ഉക്രെയ്‌നിലെ വന്‍ ഫാര്‍മ പ്ലാന്റിന്...

‘മരണത്തെ ഭയമില്ല, വിമാനം തകര്‍ക്കാൻ തന്നെയാണ് ആഗ്രഹിച്ചത്’; നടുക്കുന്ന വെളിപ്പെടുത്തലുമായി ഫ്ലൈ ദുബായ് സഹപൈലറ്റ്

ദുബായ്: ടെല്‍ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈ ദുബായ് വിമാനം മനഃപൂര്‍വം തകര്‍ക്കാന്‍...

ഇ.എന്‍ സുരേഷ് ബാബുവിനെ മാറ്റി; വി. ചെന്താമരാക്ഷന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട്: വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ രൂക്ഷമായ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍...

വിക്ടറി വിമൻസ് കോൺഫറൻസ് സമാപിച്ചു

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രിസ്തീയ വനിതകളെ ഒന്നിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച...

50-ാമത് വയലാര്‍ പുരസ്കാരം ആര്‍ രാജശ്രീക്ക്

തിരുവനന്തപുരം: 2026ലെ വയലാർ രാമവർമ്മ മെമ്മോറിയല്‍ സാഹിത്യ അവാർഡ് ആർ. രാജശ്രീയ്ക്ക്....

സുവർണ കർണാടക കേരളസമാജം കന്റോൻമെന്റ് സോണ്‍ ഓണാഘോഷം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൻമെന്റ് സോണിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു....

നവവധുവിന് നേരെ സ്ത്രീധന പീഡനം; ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

കൊല്ലം: നവവധുവിന് നേരെ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരപീഡനം നടന്നതായി പരാതി. വിവാഹം...

കരുതലിന്റെ സ്പർശമായി പ്രോജക്ട് ഷെൽട്ടർ മൂന്നാം വർഷത്തിലേക്ക്;  50 വീടുകൾ കൈമാറി, അടുത്ത വര്‍ഷത്തിനുള്ളില്‍ 50 വീടുകൾ കൂടി

ബെംഗളൂരു: സ്വന്തമായി ഒരു കൂരയെന്നത് സ്വപ്നം മാത്രമായവർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ പുതിയൊരു...

Related Articles

Popular Categories