ദുബായ്: ടെല്‍ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈ ദുബായ് വിമാനം മനഃപൂര്‍വം തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒമാന്‍ പൗരനായ സഹപൈലറ്റ് ഹമാം അല്‍-ഹമ്മാമിക്കെതിരെ അന്വേഷണം ശക്തമാക്കി. വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ആഗ്രഹിച്ചതെന്നും മരണത്തെ ഭയമില്ലെന്നും ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി ‘വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍’ റിപ്പോര്‍ട്ട് ചെയ്തു.
തീവ്രവാദ ആശയങ്ങള്‍ പിന്തുടര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ വിമാനജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്ന ഹമ്മാമിക്ക് എങ്ങനെ വീണ്ടും കോക്പിറ്റില്‍ പ്രവേശിക്കാന്‍ അവസരം ലഭിച്ചുവെന്നതും അന്വേഷണ പരിധിയിലാണ്. തീവ്രവാദ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഒമാന്‍ എയര്‍ ഇയാളെ നേരത്തെ വിമാനം പറത്തുന്നതില്‍ നിന്ന് വിലക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇയാളെ തീവ്രവാദവിരുദ്ധ പുനരധിവാസ പരിപാടിക്ക് വിധേയനാക്കുകയും ഓഫിസ് ജോലിയിലേക്ക് മാറ്റുകയും ചെയ്തു.
SUMMARY: “I have no fear of death; I wanted to crash the plane”—Flydubai co-pilot makes shocking revelation















