നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

പനജി: നടന്‍ നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പനജി പോലീസ്. മരണത്തിന്റെ സാഹചര്യങ്ങളും കൃത്യമായ കാരണവും കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 194-ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സബ് ഇന്‍സ്പെക്ടര്‍ നിതിന്‍ നായിക്കിനാണ് അന്വേഷണച്ചുമതല. ഗോവയിലെ ഡോണ പോളയിലുള്ള ഓഷ്യന്‍ പാര്‍ക്ക് വസതിയില്‍നിന്ന് മണിപ്പാല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ നാനാ പടേക്കര്‍ മരിച്ചിരുന്നുവെന്നാണ് പോലീസ് രേഖകളിലുള്ളത്.

ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറുമായി പോലീസ് സംഘം കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രാഥമിക അന്വേഷണത്തില്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് വ്യക്തമായാല്‍ കേസ് അവസാനിപ്പിക്കാനാണ് സാധ്യത. സംശയകരമായ സാഹചര്യങ്ങളോ മറ്റ് അപാകതകളോ കണ്ടെത്തിയാല്‍ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഗോവയിലെ വസതിയില്‍ നാനാ പടേക്കര്‍ക്ക് ഹൃദയാഘാതമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

മണിപ്പാല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഏകദേശം 45 മിനിറ്റോളം സിപിആര്‍ ഉള്‍പ്പെടെയുള്ള അടിയന്തര ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. പുലര്‍ച്ചെ 5.20-ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നുവെന്നും തുടര്‍ന്നുള്ള നിയമനടപടികളുടെ ഭാഗമായി വിവരം പോലീസിനെ അറിയിക്കുകയായിരുന്നുവെന്നും ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. ശേഖര്‍ സാല്‍ക്കര്‍ പറഞ്ഞു.

നാനാ പടേക്കര്‍ക്ക് ഹൃദ്രോഗമുണ്ടായിരുന്നെന്നും അതിനുള്ള മരുന്നുകള്‍ കഴിച്ചിരുന്നതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഹൃദയാഘാതത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമല്ലെന്നും ഡോക്ടര്‍ പറഞ്ഞു. വ്യാഴാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാനാ പടേക്കറുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് രാത്രി വൈകി പൂനെ ജില്ലയിലെ ഡോണ്‍ജെയിലുള്ള ഫാംഹൗസില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു.

SUMMARY: Police register a case of unnatural death regarding the death of Nana Patekar

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 105 രൂപയുടെ വര്‍ധനവാണ്...

പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: സിഎംആർഎല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും...

കാസറഗോഡ് ദേശീയപാതയില്‍ വാഹനാപകടങ്ങള്‍: 4 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

കാസറഗോഡ്: കാസറഗോഡ് ദേശീയ പാതയില്‍ ഒരേ സമയം നാലു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു....

ആം​ബു​ല​ൻ​സി​നു​ള്ളി​ലെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റിച്ചു; രോ​ഗിക്ക് ദാരുണാന്ത്യം

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ മ​യൂ​ർ​ഭ​ഞ്ചി​ൽ ആം​ബു​ല​ൻ​സി​നു​ള്ളി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് രോ​ഗി...

സമൂഹവിവാഹവും സാമൂഹ്യസേവന പ്രവർത്തനങ്ങളുമായി ‘വർണ്ണങ്ങൾ 2026’

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം (SKKS) കൊത്തന്നൂർ സോൺ സംഘടിപ്പിച്ച...

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക തിരിച്ചറിയൽ കാർഡ്; രജിസ്ട്രേഷൻ പോർട്ടൽ ആരംഭിച്ചു

തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്കായുളള നോർക്ക റിട്ടേണി ഐ.ഡി കാർഡ് രജിസ്ട്രേഷനായുളള വെബ്ബ്...

കർണാടകയിൽ 217 താലൂക്കുകൾ വരൾച്ചാബാധിതം; ദുരിതാശ്വാസത്തിനായി വായ്പ പരിഗണിക്കുന്നു

ബെംഗളൂരു: കർണാടകയിൽ വരൾച്ച രൂക്ഷമായതോടെ സംസ്ഥാനത്തെ 240 താലൂക്കുകളിൽ 217 എണ്ണവും...

അസമില്‍ ബിഎസ്എഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 32 ജവാന്‍മാര്‍ക്ക് പരുക്ക്

ദിസ്പൂർ: അസമില്‍ ബി എസ് എഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട്...

Related Articles

Popular Categories