മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയില്‍ നവദമ്പതികളുടെ മൃതദേഹം നദിയില്‍ നിന്ന് കണ്ടെത്തി. ജല്‍ഗാവ് ജില്ലയിലെ അമല്‍നെർ താലൂക്ക് സ്വദേശികളായ ശ്യാം ഹരി പാട്ടീല്‍, സപ്ന പാട്ടീല്‍ എന്നിവരാണ് മരിച്ചത്. തപി നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടെയും കാലുകള്‍ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് പരസ്പരം ബന്ധിച്ച നിലയിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സവാല്‍ദെ മേഖലയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നദിയുടെ അടിത്തട്ടില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇരുവരുടെയും കാലുകള്‍ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്നതുസംബന്ധിച്ച് വ്യക്തതയില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ശ്യാമും സപ്നയും വിവാഹിതരായത്.
SUMMARY: Bodies of newlywed couple found in river, shackled at the ankles
















