ബെംഗളൂരു: ദസറയോടനുബന്ധിച്ച് പ്രത്യേക പാക്കേജ് ടൂറുകളൊരുക്കി കർണാടക ആർടിസി. കുറഞ്ഞ ചെലവിൽ ദസറ വിശേഷ ആഘോഷങ്ങൾ നടക്കുന്ന വിവിധ ക്ഷേത്രങ്ങളിലേക്ക് ഈ ബസ്സിൽ കേറി പോകാം. ഒക്ടോബർ 20 വരെയാണ് പ്രത്യേക പാക്കേജ് ടൂറുകൾ ഏര്‍പ്പെടുത്തിയിരിക്കുന്നത്. http://www.ksrtc.in എന്ന വെബ്സൈറ്റ് വഴി യാത്രക്കാർക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
മംഗളൂരു ദസറ പാക്കേജ്: രാവിലെ 8 മണിക്ക് മംഗളൂരു ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് രാത്രി 8:30-ന് തിരിച്ചെത്തും. മാറോളി സൂര്യ നാരായണ ക്ഷേത്രം, ബോളാര മാരിയമ്മ ക്ഷേത്രം, മംഗളാദേവി ക്ഷേത്രം, പോളലി രാജരാജേശ്വരി ക്ഷേത്രം, ഹൊസ്നാട് കൊടിയടുക്ക അന്നപൂർണേശ്വരി ക്ഷേത്രം, കട്ടീൽ ദുർഗാപറമേശ്വരി ക്ഷേത്രം, ബപ്പനാട് ദുർഗാപറമേശ്വരി ക്ഷേത്രം, സസിഹിത്ലു ഭഗവതി ക്ഷേത്രം, ചിത്രപുര ദുർഗാപറമേശ്വരി ക്ഷേത്രം, ഉർവ മാരിയമ്മ ക്ഷേത്രം, കുദ്രോളി ഗോകർണ്ണനാഥ ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ഈ ബസ് എത്തിച്ചേരും. മുതിർന്നവർക്ക് 500 രൂപയും കുട്ടികൾക്ക് (6-12 വയസ്സ് വരെ) 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
മംഗളൂരു – തലക്കാവേരി – ഭാഗമണ്ഡല പാക്കേജ്: രാവിലെ 7 മണിക്ക് പുറപ്പെട്ട് രാത്രി 9:30-ന് ബസ് തിരിച്ചെത്തും. പുത്തൂർ മഹാലിംഗേശ്വര ക്ഷേത്രം, തലക്കാവേരി ക്ഷേത്രം, ഭഗണ്ഡേശ്വര ക്ഷേത്രം, ത്രിവേണി സംഗമം, അബ്ബി വെള്ളച്ചാട്ടം, രാജാ സീറ്റ് എന്നിവിടങ്ങളിലേക്കാണ് യാത്ര. മുതിർന്നവർക്ക് 600 രൂപയാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് (6-12 വയസ്സ്) 500 രൂപയും.
മംഗളൂരു – കൊല്ലൂർ പാക്കേജ്: രാവിലെ 8 മണിക്ക് പുറപ്പെട്ട് രാത്രി 8 മണിക്ക് തിരിച്ചെത്തും. ഉച്ചില മഹാലക്ഷ്മി ക്ഷേത്രം, കാപു മാരിയമ്മ ക്ഷേത്രം, മന്ദാർത്തി ദുർഗാപറമേശ്വരി ക്ഷേത്രം, കമലശിലെ ബ്രാഹ്മി ദുർഗാപറമേശ്വരി ക്ഷേത്രം, കൊല്ലൂർ മൂകാംബിക ക്ഷേത്രം, മാരണക്കട്ടെ ബ്രഹ്മലിംഗേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. മുതിർന്നവർക്ക് 600 രൂപയാണ് നിരക്ക്. കുട്ടികൾക്ക് (6-12 വയസ്സ്) 500 രൂപ.
മംഗളൂരു – സിഗന്ധൂർ പാക്കേജ്: രാവിലെ 7:00 മണിക്ക് പുറപ്പെട്ട് രാത്രി 7:30-ന് തിരിച്ചെത്തും. കുന്ദാപുര, സിഗന്ധൂർ ചൗഡേശ്വരി ക്ഷേത്രം, കൊല്ലൂർ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളിൽ സന്ദർശിക്കാം. മുതിർന്നവർക്ക് 700 രൂപയാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് (6-12 വയസ്സ്) 600 രൂപ.
മംഗളൂരു – ശൃംഗേരി ദസറ പാക്കേജ്: രാവിലെ 8 മണിക്ക് പുറപ്പെട്ട് രാത്രി 7:30-ന് തിരിച്ചെത്തും. കൊടിയടുക്ക അന്നപൂർണേശ്വരി ക്ഷേത്രം, ശൃംഗേരി ശാരദാംബ ക്ഷേത്രം, ഹരിഹരപുര മഠം, കിഗ്ഗയിലെ ഋഷ്യശൃംഗേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. മുതിർന്നവർക്ക് 600 രൂപയാണ് ടിക്കറ്റിന്. കുട്ടികൾക്ക് (6-12 വയസ്സ്) 500 രൂപ.
പാക്കേജിന്റെ ആദ്യ ദിവസമായ ഇന്നലെ മംഗളൂരുവിൽ നിന്നും ഉഡുപ്പിയിൽ നിന്നും ആകെ 25 ബസുകൾ സർവീസ് നടത്തി. മംഗളൂരുവിൽ നിന്നുള്ള അഞ്ച് ടൂർ പാക്കേജുകളിലായി 23 ബസുകളും ഉഡുപ്പിയിൽ നിന്നുള്ള രണ്ട് പാക്കേജുകളിലായി രണ്ട് ബസുകളും സർവീസ് നടത്തി.
SUMMARY: Karnataka RTC launches a 10-day Dasara Darshan tour package.
















