മാസപ്പടി കേസില്‍ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് കേസുകളില്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: സിഎംആർഎല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുത്ത് വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് കേസെടുത്തിരിക്കുന്നത്. രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമം പ്രകാരമാണ് ഒന്നാമത്തെ കേസ്. കള്ളപ്പണം വെളുപ്പിക്കലിനാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മകള്‍ വീണ ടിയെയും മുഹമ്മദ് റിയാസിനെയും പ്രതികളായി ചേർത്തിട്ടുണ്ട്.

അഴിമതി നിരോധന നിയമപ്രകാരമുള്ള കേസില്‍ ഒന്നാം പ്രതിയായി പിണറായി വിജയൻ‌ രണ്ടാം പ്രതിയായി വീണ ടിയെയും പ്രതി ചേർത്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും‌ ടി വീണയുമാണ് രണ്ടാം പ്രതി. വിജിലൻസ് കേസെടുത്തതോടെ ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്യുന്ന നടപടികളിലേക്ക് കടക്കും.എഫ്‌ഐആർ ഇട്ട നടപടിയെ സ്വാഗതം ചെയ്യുന്നതായി മാത്യു കുഴല്‍നാടൻ പ്രതികരിച്ചു. കേസില്‍ പിണറായി വിജയൻ ഒന്നാം പ്രതിയാകുമ്പോള്‍ ചെറുതല്ലാത്ത സന്തോഷമുണ്ടെന്ന് അദേഹം പറഞ്ഞു.

മൂന്ന് വർഷം മുൻപ് കേസ് ഉയർത്തിക്കൊണ്ടുവന്നപ്പോള്‍ ആദ്യമേ പറഞ്ഞിരുന്നു പിണറായി വിജയനെ പ്രതിയാക്കി കേസെടുത്ത് അന്വേഷിച്ചാല്‍ മാത്രമേ മാസപ്പടി കേസിലെ അഴിമതി കാര്യം പുറത്തുകൊണ്ടുവരാൻ കഴിയൂവെന്ന്. അന്ന് എതിർത്തവരും ഭീഷണി മുഴക്കിയവരും ഉണ്ടായിരുന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു.

പിണറായി വിജയനും കുടുംബവും വലിയ കൊള്ളയാണ് നടത്തിയിരിക്കുന്നത്. ഇനിയും സിപിഐഎം ഇത് ഉള്‍ക്കൊള്ളാതിരുന്നാല്‍ അവർക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന് മാത്യു കുഴല്‍നാടൻ പറഞ്ഞു. എഫ്‌ഐആറിടാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നുവെന്ന് ബിജെപി നേതാവ് ഷോണ്‍ ജോർജ് പ്രതികരിച്ചു. അന്വേഷണത്തെ കൃത്യമായി നോക്കി കാണും. ഒത്തുകളി ശ്രദ്ധയില്‍പ്പെട്ടാല്‍ ബിജെപി ശക്തമായി ഇടപെടുമെന്ന് അദേഹം കൂട്ടിച്ചേർത്തു.

SUMMARY: Pinarayi Vijayan named first accused in the monthly payoff case; FIRs registered in two cases

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പൊൻമുടി അണക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി; തിരച്ചിൽ ഊർജിതം

ഇടുക്കി: പൊന്മുടി അണക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. പണിക്കൻകുടി...

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

തിരുവനന്തപുരം: കാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള...

മണ്ഡല പുനര്‍നിര്‍ണ്ണയം മറ്റു വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ബിജെപിയുടെ “അവസാന ആയുധ”മെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: മണ്ഡല പുനർനിർണ്ണയ ബില്ലിലൂടെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി...

വരൾച്ചാ ദുരിതാശ്വാസം ലഭിച്ചില്ലെങ്കിൽ ഡൽഹിയിലേക്ക് സമരം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയ്ക്ക് അർഹമായ വരൾച്ചാ ദുരിതാശ്വാസ തുക കേന്ദ്രസർക്കാർ അനുവദിച്ചില്ലെങ്കിൽ ഡൽഹിയിലേക്ക്...

12 ദിവസത്തെ സമരം പിൻവലിച്ച് ആശാ പ്രവർത്തകർ; പ്രതിമാസ ഓണറേറിയത്തിൽ 2,000 രൂപ വർധന

ബെംഗളൂരു: പ്രതിമാസ ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ 12 ദിവസമായി...

പൊൻമുടി അണക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി; തിരച്ചിൽ ഊർജിതം

ഇടുക്കി: പൊന്മുടി അണക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. പണിക്കൻകുടി...

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

തിരുവനന്തപുരം: കാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള...

വരൾച്ചാ ദുരിതാശ്വാസം ലഭിച്ചില്ലെങ്കിൽ ഡൽഹിയിലേക്ക് സമരം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയ്ക്ക് അർഹമായ വരൾച്ചാ ദുരിതാശ്വാസ തുക കേന്ദ്രസർക്കാർ അനുവദിച്ചില്ലെങ്കിൽ ഡൽഹിയിലേക്ക്...

12 ദിവസത്തെ സമരം പിൻവലിച്ച് ആശാ പ്രവർത്തകർ; പ്രതിമാസ ഓണറേറിയത്തിൽ 2,000 രൂപ വർധന

ബെംഗളൂരു: പ്രതിമാസ ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ 12 ദിവസമായി...

അഫ്ഗാനിസ്ഥാനിൽ സ്കൂളിനു സമീപം സ്ഫോടനം: ഏഴ് വിദ്യാർഥികൾ കൊല്ലപ്പെട്ടു, 90 ലധികം പേർക്ക് പരുക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയായ കുനാറിലെ ഒരു സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍...

മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം; പഞ്ചായത്ത് അംഗത്തിന്റെ കാർ തകർത്തു

മൂന്നാർ: മൂന്നാറിൽ കാട്ടാന പടയപ്പയുടെ ആക്രമണം തുടരുന്നു. പെരിയവാരയ്ക്ക് സമീപം കാട്ടാന...

ജക്കൂർ തടാകത്തിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി; മലിനജല ചോർച്ചയെന്ന് സംശയം, അന്വേഷണം ആരംഭിച്ച് അധികൃതർ

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ പ്രമുഖ ജലാശയമായ ജക്കൂർ തടാകത്തിൽ നൂറുകണക്കിന് മത്സ്യങ്ങൾ...

Related Articles

Popular Categories