ആശുപത്രികളില്‍ ചികിത്സാ നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം; കർശന നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: ആശുപത്രികളിലെ ചികിത്സാ നിരക്കുകളും സേവനച്ചെലവുകളും പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചികിത്സാരംഗത്ത് സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കാനും രോഗീസൗഹൃദ സേവനം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.

നിലവിലുള്ള നിയമങ്ങള്‍ പ്രകാരം ആശുപത്രികള്‍ ചികിത്സാ സേവനങ്ങളുടെയും ലഭ്യമായ സൗകര്യങ്ങളുടെയും നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. നിയമം നടപ്പാക്കുന്നതിന്റെ പുരോഗതി പരിശോധിക്കാനും വീഴ്ചകള്‍ കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.2010ലെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് (രജിസ്‌ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍) നിയമവും 2012ലെ കേന്ദ്ര ചട്ടങ്ങളും ബാധകമായ ആശുപത്രികള്‍ ഓരോ സേവനത്തിന്റെയും നിരക്ക് പ്രാദേശിക ഭാഷയിലും ഇംഗ്ലിഷിലും രോഗികള്‍ക്ക് എളുപ്പത്തില്‍ കാണാവുന്ന സ്ഥലത്ത് പ്രദര്‍ശിപ്പിക്കണം. കേന്ദ്ര നിയമം ബാധകമല്ലാത്ത സംസ്ഥാനങ്ങളില്‍ അതത് സംസ്ഥാനങ്ങളിലെ നിയമങ്ങളാണ് നിലവിലുള്ളത്. അവയിലും ചികിത്സാനിരക്കുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വ്യവസ്ഥകളുണ്ട്.

ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍ ഫീസ്, മുറിവാടക, പരിശോധനാച്ചെലവ്, സാധാരണ ചികിത്സാ നടപടികളുടെ നിരക്ക് എന്നിവ മുന്‍കൂട്ടി അറിയാന്‍ നിരക്ക് പട്ടികകള്‍ സഹായിക്കും.  ആശുപത്രി ബില്ലുകളെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ, പ്രതീക്ഷിക്കാത്ത അധികച്ചെലവുകൾ, ബില്ലിങ്ങുമായി ബന്ധപ്പെട്ട തർക്കങ്ങൾ എന്നിവ കുറയ്ക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. മെഡിക്കൽ, ആയുഷ് വിസകളിൽ ഇന്ത്യയിലെത്തുന്ന വിദേശ രോഗികൾക്കായുള്ള പാക്കേജ് നിരക്കുകളും വ്യക്തമായി പ്രദർശിപ്പിക്കാൻ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ബന്ധപ്പെട്ട ആശുപത്രികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചു.
SUMMARY: Treatment rates must be clearly displayed in hospitals; Centre to take strict action.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മിനി കൂപ്പര്‍ അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ മുഖ്യപ്രതി...

മാഗഡിയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ക്ഷേത്രപൂജാരി കൊല്ലപ്പെട്ടു 

ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ മാഗഡി താലൂക്കിലുള്ള കല്ലുദേവനഹള്ളി ഗ്രാമത്തിൽ പുള്ളിപ്പുലിയുടെ...

മെട്രോ പർപ്പിൾ ലൈനിലെ ട്രാക്കിൽ കയറി 65കാരന്‍; സര്‍വീസ് 15 മിനിറ്റ് തടസ്സപ്പെട്ടു

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ തിങ്കളാഴ്ച രാത്രി 15 മിനിറ്റോളം...

വിമാനത്താവള റോഡിലെ സദഹള്ളി അടിപ്പാത നിർമാണം ആരംഭിച്ചു; ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷ

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി സദഹള്ളി ജങ്ഷനിൽ...

റിയാദിലെ ഹൂതി ആക്രമണം, ഒരാള്‍കൂടി കൊല്ലപ്പെട്ടു; വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം 17 വരെ അടച്ചിട്ടു 

റിയാദ്: റിയാദ് വിമാനത്താവളത്തിലെ പാസഞ്ചർ ഹാളിൽ പ്രൊജക്ടൈൽ പതിച്ച് ഞായറാഴ്ച നടന്ന...

യുവധാര വെൽഫെയർ അസോസിയേഷൻ ഭാരവാഹികള്‍

ബെംഗളൂരു: യുവധാര വെൽഫെയർ അസോസിയേഷൻ ജിഗണിയുടെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍:  അരുൺ കുമാർ:...

കൈരളി സമാജം ഹൊസൂര്‍ ഓണാഘോഷം

ബെംഗളൂരു: കൈരളി സമാജം ഹൊസൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷമായ 'കൈരളീയം 2026'...

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം ഓണാഘോഷവും സാഹിത്യ സംവാദവും

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറത്തിന്റെ ഓണാഘോഷവും സാഹിത്യ സംവാദവും സിറ്റി...

Related Articles

Popular Categories