ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ആറ് പേര്‍ക്കായി തിരച്ചില്‍ ശക്തം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ആറ് പേരുമായി കാണാതായ ഹെലികോപ്റ്റർ തകർന്നുവീണതായി സൂചന. ജോഷിമഠിന് സമീപം ചൈൻ ഗ്രാമത്തിലെ വനമേഖലയില്‍നിന്ന് പുക ഉയരുന്നത് കണ്ടതായും ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ബദരീനാഥില്‍ നിന്ന് ഡെറാഡൂണിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെത്തുടർന്ന് ആരംഭിച്ച തിരച്ചില്‍ ഇപ്പോള്‍ രക്ഷാപ്രവർത്തനമായി തുടരുകയാണ്.

അഞ്ച് യാത്രക്കാരും പൈലറ്റുമടക്കം ആറുപേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ട്രാൻസ് ഭാരത് ഏവിയേഷൻ സർവീസ് നടത്തിയിരുന്ന VT-HCX എന്ന ഹെലികോപ്റ്റർ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.14നാണ് ബദരീനാഥില്‍നിന്ന് പുറപ്പെട്ടത്. ജോഷിമഠിന് എതിർവശത്തുള്ള ഹാത്തി പഹാഡിലെ സൈനിക പോസ്റ്റിന് സമീപത്തുവച്ചാണ് അവസാനമായി ബന്ധപ്പെടാനായത്. ഹെലികോപ്റ്റർ അപകടത്തില്‍പ്പെട്ടെന്ന വിവരം ലഭിച്ചതായി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു.

ജില്ലാ ഭരണകൂടം, ദുരന്തനിവാരണ വിഭാഗം, സംസ്ഥാന ദുരന്തനിവാരണ സേന (SDRF) എന്നിവയുടെ നേതൃത്വത്തില്‍ സംയുക്ത രക്ഷാപ്രവർത്തനം ആരംഭിച്ചതായും ഗുരുതരമായി പരുക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി എയർലിഫ്റ്റ് ചെയ്യാൻ നിർദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. പൈലറ്റ് ക്യാപ്റ്റൻ ഹിമാൻഷുവിനൊപ്പം പ്രതാപ, അരുണ്‍, ശങ്കർ ഗൗഡ, സുധീർ കെ, എച്ച്‌.എസ്. നടരാജ എന്നിവരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നതെന്ന് ഉത്തരാഖണ്ഡ് സിവില്‍ ഏവിയേഷൻ ഡെവലപ്‌മെന്റ് അതോറിറ്റിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ പറയുന്നു.

സൈന്യം, എസ്ഡിആർഎഫ്, പോലീസ്, ആരോഗ്യവകുപ്പ് സംഘങ്ങള്‍ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വ്യോമനിരീക്ഷണത്തിനും തിരച്ചിലിനുമായി ഉപയോഗിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. തുടർച്ചയായ മഴയും താഴ്ന്ന മേഘങ്ങളും കാരണം കാഴ്ചപരിധി കുറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

SUMMARY: Helicopter crashes in Uttarakhand; intensive search underway for six people

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ

ബെംഗളൂരു: ഗാന്ധിജിയുടെ ആശയങ്ങളിലും ആദർശങ്ങളിലും കാലഘട്ടങ്ങൾക്കനുസരിച്ച് ഉണ്ടായ മാറ്റങ്ങളും വൈരുധ്യങ്ങളുമാണ് അദ്ദേഹത്തിന്റെ...

സമുദ്ര പ്രതിരോധത്തിൽ ചരിത്രനേട്ടം: ഐഎൻഎസ് വിക്രാന്തിലേക്ക് വിജയകരമായി പറന്നിറങ്ങി റാഫേൽ മറൈൻ ജെറ്റ്

ഡൽ​ഹി: ചരിത്രം രചിച്ച് റഫാൽ മറൈൻ വിമാനം, ഐഎൻഎസ് വിക്രാന്തിൽ പറന്നിറങ്ങി....

സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി; 5 വര്‍ഷത്തെ ഇളവ് പ്രഖ്യാപിച്ച്‌ വിജയ് സര്‍ക്കാര്‍

ചെന്നൈ: തമിഴ്നാട്ടില്‍ സർക്കാർ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള പ്രായപരിധി ഉയർത്തി മുഖ്യമന്ത്രി ജോസഫ്...

വിവാഹം കഴിഞ്ഞ് പതിനൊന്നാം നാള്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് പതിനൊന്നാം നാള്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി....

സ്വകാര്യ ബസുകള്‍ വെറ്റ് ലീസിനെടുത്ത് കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തും: മന്ത്രി സി.പി ജോണ്‍

തിരുവനന്തപുരം: സ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യബസുകള്‍...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ അടക്കം നാല് പ്രതികള്‍ വീണ്ടും പോലീസ് കസ്റ്റഡിയില്‍

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്ന് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാർ അപകടക്കേസിലെ...

പി പി ദിവ്യയ്‌ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണ ചുമതല ഉത്തര മേഖല എസ്പിക്ക്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുകളില്‍ പി.പി ദിവ്യയ്‌ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തില്‍...

ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മലപ്പുറം: ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ പൂർണമായി കത്തിനശിച്ചു. ആളപായമില്ല....

Related Articles

Popular Categories