സ്വകാര്യ ബസുകള്‍ വെറ്റ് ലീസിനെടുത്ത് കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തും: മന്ത്രി സി.പി ജോണ്‍

തിരുവനന്തപുരം: സ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യബസുകള്‍ വെറ്റ് ലീസിനെടുത്ത് കെഎസ്‌ആർടിസി സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍. ബസ് സർവീസ് മേഖലയെ വ്യവസായമായി അംഗീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നും കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ പ്രതിനിധികളുമായി വഴുതക്കാട് ട്രാൻസ് ഭവനില്‍ നടത്തിയ ചർച്ചയില്‍ മന്ത്രി ഉറപ്പു നല്‍കി.

ഇതോടെ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സ്വകാര്യ ബസുകളെയും അതിലെ ജീവനക്കാരെയും കെഎസ്‌ആർടിസിക്കായി വാടകയ്‌ക്കെടുക്കുന്ന രീതിയാണ് വെറ്റ് ലീസ്. ഇവിടെ ഡ്രൈവറെ ബസ് ഉടമകളും കണ്ടക്‌ടറെ കെഎസ്‌ആർടിസിയും നല്‍കുന്ന രീതിയിലായിരിക്കും പ്രവർത്തനമെന്നാണ് മന്ത്രി ഉറപ്പ് നല്‍കിയിരിക്കുന്നത്.

ബസുകളുടെ സർവീസ് കാലപരിധി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പത്മകുമാർ കമ്മീഷൻ നല്‍കിയ ശുപാർശകള്‍ നിയമാനുസൃതം നടപ്പിലാക്കുമെന്നും സി പി ജോണ്‍ അറിയിച്ചു. ഒരു ബസ് ഉടമയ്ക്ക് തന്റെ സർവീസ് മറ്റൊരാള്‍ക്ക് നിയമപരമായി കൈമാറുന്നതിന് നിലവിലുള്ള സാങ്കേതിക തടസങ്ങള്‍ നീക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകളുടെ പ്രശ്‌നങ്ങള്‍ ചർച്ച ചെയ്യുന്നതിനും അവർക്ക് സർക്കാരുമായി നിരന്തരമായ ആശയവിനിമയം നടത്തുന്നതിനുമായി ഒരു സ്ഥിരം സമിതി രൂപീകരിക്കും. ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തിയാകും ഈ സമിതി പ്രവർത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

ചർച്ചയില്‍ ഗതാഗത വകുപ്പ് സെക്രട്ടറി ഡി ബാലമുരളി, ട്രാൻസ്‌പോർട്ട് കമ്മീഷണർ സ്‌പർജൻ കുമാർ, കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികളായ ഹംസ ഏരിക്കുന്നൻ, കെ സത്യൻ, പാലമുറ്റത്ത് വിജയകുമാർ, എം എസ് പ്രേംകുമാർ എന്നിവരും പങ്കെടുത്തു.

SUMMARY: KSRTC will operate services using private buses taken on ‘wet lease’: Minister C.P. John

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി; 5 വര്‍ഷത്തെ ഇളവ് പ്രഖ്യാപിച്ച്‌ വിജയ് സര്‍ക്കാര്‍

ചെന്നൈ: തമിഴ്നാട്ടില്‍ സർക്കാർ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള പ്രായപരിധി ഉയർത്തി മുഖ്യമന്ത്രി ജോസഫ്...

വിവാഹം കഴിഞ്ഞ് പതിനൊന്നാം നാള്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് പതിനൊന്നാം നാള്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി....

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ആറ് പേര്‍ക്കായി തിരച്ചില്‍ ശക്തം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ആറ് പേരുമായി കാണാതായ ഹെലികോപ്റ്റർ തകർന്നുവീണതായി...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ അടക്കം നാല് പ്രതികള്‍ വീണ്ടും പോലീസ് കസ്റ്റഡിയില്‍

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്ന് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാർ അപകടക്കേസിലെ...

പി പി ദിവ്യയ്‌ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണ ചുമതല ഉത്തര മേഖല എസ്പിക്ക്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുകളില്‍ പി.പി ദിവ്യയ്‌ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തില്‍...

ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മലപ്പുറം: ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ പൂർണമായി കത്തിനശിച്ചു. ആളപായമില്ല....

നോർക്ക ഇൻഷുറൻസ് പ്രീമിയം കുത്തനെ വർധിപ്പിച്ച നടപടി; പഴയ നിരക്ക് പുനസ്ഥാപിക്കണമെന്ന് ബെംഗളൂരുവിലെ മലയാളി സംഘടനകൾ

ബെംഗളൂരു: പ്രവാസി മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ...

കേരളത്തിലെ ബാറുകളില്‍ മദ്യപിക്കാൻ ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

തിരുവനന്തപുരം: മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ച്‌ വയസ്സ് വ്യക്തമാക്കിയതിന് ശേഷം...

Related Articles

Popular Categories