ബെംഗളൂരു: വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള ഏഴ് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത പരിശോധന നടത്തി. ധാർവാഡ്, ചിത്രദുർഗ, ബാഗൽകോട്ട്, ഹാസൻ, മൈസൂരു, ചാമരാജനഗർ, ബീദർ ജില്ലകളിലാണ് പരിശോധന നടന്നത്.
ധാർവാഡിൽ നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി.യുടെ ഡ്രൈവർ-കം കണ്ടക്ടർ സദശരയ്യ, ചിത്രദുർഗയിൽ ഡിസ്ട്രിക്ട് സർജൻ ഡോ.രവീന്ദ്ര, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ എസ്.ടി. വെങ്കടേശപ്പ, ബാഗൽകോട്ട് ജമഖണ്ടിയിൽ പഞ്ചായത്ത് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സഞ്ജീവപ്പ, ഹാസനിലെ ശകലേശ്പുര വനം റേഞ്ച് ഓഫീസർ ഹേമന്ത് കുമാർ, ചാമരാജനഗറിൽ വനം വകുപ്പ് മൊബൈൽ സ്ക്വാഡിന്റെ ചുമതലയുള്ള റേഞ്ച് ഓഫീസർ സുരേന്ദ്രകുമാർ എന്നിവരുടെ വീടുകളിൽ പരിശോധന നടന്നു. പരിശോധനയില്‍ പണവും രേഖകളും പിടിച്ചെടുത്തതായാണ് വിവരം.
SUMMARY: Illegal acquisition of property: Lokayukta searches the houses of government officials















