അരിയിൽ ഷുക്കൂർ വധം: പി. ജയരാജനെയും ടിവി രാജേഷിനെയും വെറുതെവിട്ടു; 13 പ്രതികൾ കുറ്റക്കാർ

കൊച്ചി: മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ 13 പ്രതികൾ കുറ്റക്കാർ. 32–ാം പ്രതി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ, 33-ാം പ്രതി സംസ്ഥാന സമിതി അംഗം ടി വി രാജേഷ് ഉൾപ്പെടെ 18 പ്രതികളെ കോടതി വെറുതെവിട്ടു. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. 19-ാം പ്രതിയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകനുമായ ശ്യാംജിത്തിനെയും കേസിൽ വെറുതെവിട്ടു. 2 പ്രതികൾ നേരത്തെ മരിച്ചിരുന്നു. 33 പ്രതികളാണ് കേസിലുണ്ടായിരുന്നത്.

ഒന്നാം പ്രതി സുമേഷ് മൂന്നാം പ്രതി അനൂപ് 7ാം പ്രതി പവിത്രൻ 9ാം പ്രതി മനോഹരൻ എന്നിവരടക്കം 13 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

2012 ഫെബ്രുവരി 20നാണ് കണ്ണൂർ കീഴറ വള്ളുവൻ കടവിൽ വച്ച് 18 കാരനായ അരിയിൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായാണ് അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയത് എന്നാണ് സിബിഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വച്ച് പി ജയരാജനും ടി വി രാജേഷും അടക്കമുള്ളവർ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രധാന ആരോപണം.

81 സാക്ഷികളും 238 രേഖകളും 21 തൊണ്ടികളും ഹാജരാക്കി. കൊല്ലപ്പെടുന്ന സമയത്ത് ഷുക്കൂറിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ദൃക്സാക്ഷിയുമായ സക്കറിയയാണ് പ്രധാന സാക്ഷി. ആദ്യം ലോക്കൽ പൊലീസാണ് കേസ് അന്വേഷിച്ചത്. ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ഹൈകോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. 2019 ഫെബ്രുവരിയില്‍ സി.ബി.ഐ കുറ്റപത്രം നല്‍കി.
SUMMARY: Shukur’s death in Ari: p. Jayarajan and TV Rajesh acquitted; 13 accused are guilty

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അനധികൃത സ്വത്ത് സമ്പാദനം: ഏഴ് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത പരിശോധന

ബെംഗളൂരു: വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി വലിയ തരത്തിലുള്ള ഇടിവാണ്...

ബെംഗളൂരു പോലീസിന് ഇനി അഞ്ച് കമ്മീഷണറേറ്റുകൾ; ആർ. ഹിതേന്ദ്ര ചീഫ് പോലീസ് കമ്മീഷണർ

ബെംഗളൂരു: നഗരത്തിലെ പോലീസ് ഭരണസംവിധാനം പുനഃസംഘടിപ്പിച്ച് അഞ്ച് പ്രത്യേക പോലീസ് കമ്മീഷണറേറ്റുകളായി...

ദക്ഷിണേന്ത്യൻ ശാസ്ത്ര നാടക മത്സരത്തിന് ബെംഗളൂരുവിൽ ഇന്ന് തുടക്കം

ബെംഗളൂരു: ശാസ്ത്രാവബോധം വളർത്തുന്നതിനും വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ബെംഗളൂരുവിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ...

വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് ഹെബ്ബാൾ മാതൃകയിൽ പുതിയ ഫ്ലൈ ഓവർ

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി വടക്കൻ ബെംഗളൂരുവിൽ ഹെബ്ബാൾ...

പാലക്കാട്ട് ഒരു കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ച നിലയിൽ

പാലക്കാട്‌: മണ്ണാർക്കാട് കുമരംപുത്തൂർ പോത്തോഴി കാവിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വിഷം...

പെട്രോളിലെ എഥനോൾ അളവ് 31 ശതമാനം; E20 നയം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് കര്‍ണാടക 

ബെംഗളൂരു: പെട്രോളിൽ കലർത്തുന്ന എഥനോളിന്റെ അളവ് ചില സാമ്പിളുകളിൽ 31 ശതമാനത്തിലധികം...

Related Articles

Popular Categories