സെനഗൽ തീരത്ത് കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങി; നിരവധി പേരെ കാണാതായി

ഡാക്കർ:  സെനഗലിന്റെ തലസ്ഥാനമായ ഡാക്കറിന് തെക്കുള്ള യെന്നെ (Yenne) തീരത്തിന് സമീപം കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങി നാലുപേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. ബുധനാഴ്ച പുലർച്ചെയാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. ഏകദേശം നൂറോളം കുടിയേറ്റക്കാരുമായി സഞ്ചരിച്ച ബോട്ടാണ് സെനഗൽ തീരത്ത് അപകടത്തിൽ പെട്ടത്. തീരത്തുനിന്ന് ചെറിയ മത്സ്യബന്ധന ബോട്ടുകളിൽ എത്തിയ കുടിയേറ്റക്കാരെ വലിയ ബോട്ടിലേക്ക് (Pirogue) മാറ്റുന്നതിനിടെ ബോട്ട് പാറയിലിടിച്ച് മറിയുകയായിരുന്നുവെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തലസ്ഥാനമായ ഡക്കാറിന് തെക്ക് യെന്നെ ഗ്രാമത്തിന് സമീപമാണ് അപകടം. അപകടത്തിൽപ്പെട്ട് തകർന്ന ബോട്ട് തീരത്തടിയുകയായിരുന്നു. ബോട്ടിൽനിന്ന് വ്യക്തികളുടെ തിരിച്ചറിയൽ രേഖകളും മൊബൈൽ ഫോണുകളും കണ്ടെത്തി. കാണാതായവർക്കായി സെനഗൽ അധികൃതരും അഗ്നിശമന സേനയും തിരച്ചിൽ തുടരുകയാണ്.

രണ്ടാഴ്ചയ്ക്കുള്ളിൽ സെനഗൽ തീരത്തുണ്ടാകുന്ന രണ്ടാമത്തെ വലിയ കുടിയേറ്റ ദുരന്തമാണിത്. കഴിഞ്ഞ മാസം വടക്കുപടിഞ്ഞാറൻ നഗരമായ തിയേപ്പെയ്ക്ക് സമീപം ബോട്ട് മുങ്ങി 39 പേർ മരിച്ചിരുന്നു. പശ്ചിമ ആഫ്രിക്കയിൽനിന്ന് യൂറോപ്പിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആയിരക്കണക്കിന് ആളുകളാണ് മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുള്ളത്. ഈ വർഷം മാത്രം പശ്ചിമ ആഫ്രിക്കൻ തീരത്ത് 454 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.
SUMMARY: Boat carrying migrants sinks off Senegal coast; Many people are missing

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എസ്കെഎംഎംഎ ബെംഗളൂരു സൗത്ത് റെയ്ഞ്ച് ഭാരവാഹികള്‍ 

ബെംഗളൂരു: സമസ്തകേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന്‍ (എസ്കെഎംഎംഎ) ബെംഗളൂരു സൗത്ത് റെയ്ഞ്ചിന്റെ...

സ്വര്‍ണക്കടത്ത്, ഹവാല കേസ്; കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്ത് ഇഡി പരിശോധന

കോഴിക്കോട്: സംസ്ഥാനത്തെ സ്വര്‍ണക്കടത്ത്, അനധികൃത ഹവാല ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ്...

‘അക്വാന്‍’ ഇന്ന്‌ കരതൊടും; ആന്ധ്രയിലും ഒഡീഷയിലും അതീവജാഗ്രത

വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'അക്വാൻ' തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ...

കര്‍ണാടകയില്‍ ആശാ പ്രവർത്തകരുടെ സമരം തുടരുന്നു; 15,000 പ്രതിമാസ ഓണറേറിയം വേണമെന്ന് ആവശ്യം

ബെംഗളൂരു: പ്രതിമാസ ഓണറേറിയം 15,000 രൂപയായി ഉയർത്തണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി കർണാടകയിലെ ആശാ...

കന്നുകാലി കശാപ്പ് നിരോധന നിയമത്തിലും മതപരിവർത്തന നിരോധന നിയമത്തിലും മാറ്റം അനുവദിക്കില്ലെന്ന് ബി.ജെ.പി.

ബെംഗളൂരു: കർണാടകയിലെ കന്നുകാലി കശാപ്പ് നിരോധന നിയമത്തിലും മതപരിവർത്തന നിരോധന നിയമത്തിലും...

ബെംഗളൂരുവിലെ 88 റോഡുകൾ വൈറ്റ് ടോപ്പിങ്ങിലേക്ക്; 2,321 കോടിയുടെ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിലെ 88 റോഡുകൾ വൈറ്റ് ടോപ്പിങ് രീതിയിൽ നവീകരിക്കുന്ന നാലാംഘട്ട...

കീത്താടത്ത് മുഹമ്മദ് ഹാജി അനുസ്മരണ യോഗം

ബെംഗളൂരു: ബെംഗളൂരുവിലെ ഡി.ജെ. ഹള്ളിയിൽ 'സലാംക' എന്നും 'മഹമൂദ്ക' എന്നും അറിയപ്പെട്ടിരുന്ന...

കർണാടകയിൽ രണ്ട് സർക്കാർ മെഡിക്കൽ കോളജുകൾ കൂടി

ബെംഗളൂരു: സംസ്ഥാനത്ത് പുതിയ മെഡിക്കൽ കോളജുകൾ കൂടി ആരംഭിക്കുന്നു. ദക്ഷിണ കന്നഡ...

Related Articles

Popular Categories