കർണാടകയിൽ രണ്ട് സർക്കാർ മെഡിക്കൽ കോളജുകൾ കൂടി

ബെംഗളൂരു: സംസ്ഥാനത്ത് പുതിയ മെഡിക്കൽ കോളജുകൾ കൂടി ആരംഭിക്കുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിലും രാമനഗരയിലുമാണ് പുതിയ സർക്കാർ മെഡിക്കൽ കോളജുകൾ സ്ഥാപിക്കുന്നത്. 2027–28 അധ്യയന വർഷത്തിൽ ഇരുകോളജുകളിലും പ്രവേശനം ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ ആണ് ഇക്കാര്യം അറിയിച്ചത്. പുതിയ കോളജുകളിൽ രാമനഗരയിലേതിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഏതാണ്ട് പൂർത്തിയായതായയും അദ്ദേഹം അറിയിച്ചു.

2027–28 അധ്യയന വർഷത്തിൽ കോളജിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് ദേശീയ മെഡിക്കൽ കമീഷന്റെ (എൻ.എം.സി) അംഗീകാരം ലഭിക്കുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ. പുത്തൂരിൽ മെഡിക്കൽ കോളജിനോട് അനുബന്ധിച്ച ആശുപത്രിയുടെ നിർമാണത്തിനായി ടെൻഡർ നൽകിയിട്ടുണ്ട്. കോളജ് കെട്ടിടത്തിന്റെ നിർമാണത്തിനും ഉടൻ ടെൻഡർ ക്ഷണിക്കും മന്ത്രി പറഞ്ഞു .ഇരുകോളജുകളിലും ആദ്യ വർഷം കുറഞ്ഞത് 50 എം.ബി.ബി.എസ് സീറ്റുകളെങ്കിലും ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഓരോ കോളജിലും 150 സീറ്റുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മെഡിക്കൽ കമീഷനെ സമീപിക്കും. അംഗീകാര നടപടികളിൽ തടസ്സങ്ങളുണ്ടായാൽ കുറഞ്ഞത് 50 സീറ്റുകളെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

ദക്ഷിണ കന്നഡ ജില്ലയിൽ നിരവധി സ്വകാര്യ മെഡിക്കൽ കോളജുകൾ ഉണ്ടെങ്കിലും, പുത്തൂരിൽ സർക്കാർ മെഡിക്കൽ കോളജ് വരുന്നതോടെ ഉൾപ്രദേശങ്ങളിലുള്ള സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സയും മെഡിക്കൽ വിദ്യാഭ്യാസവും ലഭ്യമാകും. ബെംഗളൂരുവിനോട് ചേർന്നുകിടക്കുന്ന രാമനഗരയിൽ പുതിയ കോളജ് പ്രവർത്തനസജ്ജമാകുന്നതോടെ തലസ്ഥാന നഗരിയിലെ സർക്കാർ ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും പ്രാദേശികമായി മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും സാധിക്കും.

കർണാടകയിലെ എല്ലാ ജില്ലകളിലും ഒരു സർക്കാർ മെഡിക്കൽ കോളജ് എന്ന സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഈ പുതിയ പദ്ധതികൾ നടപ്പിലാക്കുന്നത്. സർക്കാർ മേഖലയിൽ പുതിയ എം.ബി.ബി.എസ് സീറ്റുകൾ വർധിക്കുന്നത് നീറ്റ് (NEET) പരീക്ഷ എഴുതുന്ന കർണാടകയിലെ വിദ്യാർത്ഥികൾക്ക് കുറഞ്ഞ ഫീസിൽ മെഡിക്കൽ പഠനം നടത്താനുള്ള അവസരം വർധിപ്പിക്കും.

SUMMARY: Two more government medical colleges in Karnataka

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സെനഗൽ തീരത്ത് കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങി; നിരവധി പേരെ കാണാതായി

ഡാക്കർ:  സെനഗലിന്റെ തലസ്ഥാനമായ ഡാക്കറിന് തെക്കുള്ള യെന്നെ (Yenne) തീരത്തിന് സമീപം...

‘അക്വാന്‍’ ഇന്ന്‌ കരതൊടും; ആന്ധ്രയിലും ഒഡീഷയിലും അതീവജാഗ്രത

വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'അക്വാൻ' തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ...

കര്‍ണാടകയില്‍ ആശാ പ്രവർത്തകരുടെ സമരം തുടരുന്നു; 15,000 പ്രതിമാസ ഓണറേറിയം വേണമെന്ന് ആവശ്യം

ബെംഗളൂരു: പ്രതിമാസ ഓണറേറിയം 15,000 രൂപയായി ഉയർത്തണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി കർണാടകയിലെ ആശാ...

കന്നുകാലി കശാപ്പ് നിരോധന നിയമത്തിലും മതപരിവർത്തന നിരോധന നിയമത്തിലും മാറ്റം അനുവദിക്കില്ലെന്ന് ബി.ജെ.പി.

ബെംഗളൂരു: കർണാടകയിലെ കന്നുകാലി കശാപ്പ് നിരോധന നിയമത്തിലും മതപരിവർത്തന നിരോധന നിയമത്തിലും...

ബെംഗളൂരുവിലെ 88 റോഡുകൾ വൈറ്റ് ടോപ്പിങ്ങിലേക്ക്; 2,321 കോടിയുടെ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിലെ 88 റോഡുകൾ വൈറ്റ് ടോപ്പിങ് രീതിയിൽ നവീകരിക്കുന്ന നാലാംഘട്ട...

കീത്താടത്ത് മുഹമ്മദ് ഹാജി അനുസ്മരണ യോഗം

ബെംഗളൂരു: ബെംഗളൂരുവിലെ ഡി.ജെ. ഹള്ളിയിൽ 'സലാംക' എന്നും 'മഹമൂദ്ക' എന്നും അറിയപ്പെട്ടിരുന്ന...

റോഹിംഗ്യൻ ന്യൂനപക്ഷത്തിനെതിരെ മ്യാൻമർ വംശഹത്യ നടത്തി: ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതി

ജനീവ: 2017ൽ റോഹിങ്ക്യൻ മുസ്‌ലിങ്ങള്‍ക്കെതിരെ മ്യാൻമർ വംശഹത്യ നടത്തിയതായി യുഎന്നിൻ്റെ ഉന്നത...

റിയാദിൽ ഹൂതി മിസൈൽ ആക്രമണം; സൗദിയുടെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് കേടുപാട്

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ യെമനിലെ ഹൂതി വിമതർ നടത്തിയ...

Related Articles

Popular Categories