ബെംഗളൂരുവിൽ പുതിയ എ.ഐ. കേന്ദ്രവുമായി കൗച്ച്ബേസ്; വേൾഡ് ട്രേഡ് സെന്ററിൽ ഏഷ്യ-പസഫിക് ആസ്ഥാനം തുറന്നു

ബെംഗളൂരു: ആഗോള ഡാറ്റാബേസ് സാങ്കേതികവിദ്യാ കമ്പനിയായ കൗച്ച്ബേസ് ബെംഗളൂരുവിൽ പുതിയ ഏഷ്യ-പസഫിക് ആസ്ഥാനവും എ.ഐ. സെന്റർ ഓഫ് എക്സലൻസും തുറന്നു. വേൾഡ് ട്രേഡ് സെന്ററിലാണ് പുതിയ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പുതിയ നിക്ഷേപം.

40,500 ചതുരശ്ര അടി വിസ്തൃതിയുള്ള ഓഫീസിൽ 320 പേർക്ക് പ്രവർത്തിക്കാനുള്ള സൗകര്യമുണ്ട്. എൻജിനീയറിങ്, ഉൽപ്പന്ന വികസനം, ഉപഭോക്തൃ സേവനം, ബിസിനസ് വികസനം തുടങ്ങിയ വിഭാഗങ്ങളിലെ ടീമുകളെ ഒരുമിച്ച് പ്രവർത്തിപ്പിക്കുന്ന രീതിയിലാണ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.

നിലവിൽ ഇന്ത്യയിൽ കമ്പനിക്ക് 200-ലധികം ജീവനക്കാരുണ്ട്. എൻജിനീയറിങ്, ഉൽപ്പന്ന വികസനം, വിൽപ്പന, ഉപഭോക്തൃ സേവനം തുടങ്ങിയ മേഖലകളിൽ കൂടുതൽ നിയമനങ്ങൾ നടത്താനും കമ്പനി പദ്ധതിയിടുന്നു.

പുതിയ എ.ഐ. കേന്ദ്രത്തിലൂടെ വിവിധ സ്ഥാപനങ്ങൾക്ക് അവരുടെ ബിസിനസിന് അനുയോജ്യമായ കൃത്രിമബുദ്ധി പ്രയോഗങ്ങൾ കണ്ടെത്താനും ഡാറ്റാ സംവിധാനങ്ങൾ നവീകരിക്കാനും സഹായം നൽകും. എ.ഐ. പദ്ധതികളെ പരീക്ഷണഘട്ടത്തിൽനിന്ന് യഥാർഥ ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന സംവിധാനങ്ങളാക്കി മാറ്റുന്നതിനുള്ള സാങ്കേതിക മാർഗനിർദേശങ്ങൾ, ആർക്കിടെക്ചർ വർക്ക്‌ഷോപ്പുകൾ, ഉപഭോക്തൃ നവീകരണ പരിപാടികൾ എന്നിവയും ഇവിടെ സംഘടിപ്പിക്കും.

ബാങ്കിങ്, ടെലികോം, റീട്ടെയിൽ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങൾക്ക് എ.ഐ. അധിഷ്ഠിത സേവനങ്ങൾ വികസിപ്പിക്കുന്നതിൽ കേന്ദ്രം സഹായകമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
SUMMARY: New AI in Bengaluru Couchbase with center; Asia-Pacific headquarters opened at the World Trade Center

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി: പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി ബംഗാള്‍ സ്വദേശിയായ നാലുവയസ്സുകാരന്‍ മരിച്ചു....

ബെംഗളൂരു നഗരസഭാ തിരഞ്ഞെടുപ്പ് വൈകില്ലെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് (GBA) കീഴിലുള്ള അഞ്ച് സിറ്റി കോർപ്പറേഷനുകളിലേക്കുള്ള...

ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂ സ്ലോട്ടുകള്‍ നിറഞ്ഞിട്ടും ഭക്തര്‍ എത്തുന്നില്ല; അസ്വാഭാവികതയുണ്ടോയെന്ന് അന്വേഷിക്കാൻ മന്ത്രിയുടെ നിര്‍ദേശം

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവില്‍ ശബരിമലയില്‍ ദർശനത്തിനായി ഓണ്‍ലൈൻ വഴി സ്ലോട്ടുകള്‍...

മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം ഞായറാഴ്ച

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ പഠനോത്സവം 22 ന് ഞായറാഴ്ച...

എസ്കെഎംഎംഎ ബെംഗളൂരു സൗത്ത് റെയ്ഞ്ച് ഭാരവാഹികള്‍ 

ബെംഗളൂരു: സമസ്തകേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന്‍ (എസ്കെഎംഎംഎ) ബെംഗളൂരു സൗത്ത് റെയ്ഞ്ചിന്റെ...

സ്വര്‍ണക്കടത്ത്, ഹവാല കേസ്; കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്ത് ഇഡി പരിശോധന

കോഴിക്കോട്: സംസ്ഥാനത്തെ സ്വര്‍ണക്കടത്ത്, അനധികൃത ഹവാല ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ്...

സെനഗൽ തീരത്ത് കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങി; നിരവധി പേരെ കാണാതായി

ഡാക്കർ:  സെനഗലിന്റെ തലസ്ഥാനമായ ഡാക്കറിന് തെക്കുള്ള യെന്നെ (Yenne) തീരത്തിന് സമീപം...

‘അക്വാന്‍’ ഇന്ന്‌ കരതൊടും; ആന്ധ്രയിലും ഒഡീഷയിലും അതീവജാഗ്രത

വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'അക്വാൻ' തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ...

Related Articles

Popular Categories