തിരുവനന്തപുരം: എല്‍പിഎസ്ടി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നിരാഹാര സമരം ചെയ്യുന്ന എം ജയകൃഷ്ണന് തലമുണ്ഡനം ചെയ്തു. ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് ജയകൃഷ്ണനും തല മുണ്ഡനം ചെയ്തത്. നിരാഹാര സമരം തുടരുമെന്നും ജയകൃഷ്ണൻ പറഞ്ഞു. മുമ്പ് സമരസമിതി കണ്‍വീനറായ വളർമതിയും തല മുണ്ഡനം ചെയ്ത് നിരാഹാര സമരം ആരംഭിച്ചിരുന്നു.
വളർമതിയെ പോലീസ് ബലമായി ആശുപത്രിയിലേക്ക് മാറ്റിയതിനുപിന്നാലെ ജയകൃഷ്ണൻ നിരാഹാര സമരം ആരംഭിച്ചിരുന്നു. നിരാഹാര സമരം പത്താംദിവസം പിന്നിട്ടപ്പോഴാണ് ജയകൃഷ്ണൻ തല മുണ്ഡനം ചെയ്തത്. പ്രതിപക്ഷ നേതാവായിരിക്കെ വിഷയത്തില്‍ വാചാലനാവുകയും പരിഹാരങ്ങള്‍ക്കായി ഇടപെടുകയും ചെയ്തിരുന്ന വിഡി സതീശന് മുഖ്യമന്ത്രിയായപ്പോള്‍ തങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണെന്നാണ് സമരക്കാരുടെ ആക്ഷേപം.
ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും അനുകൂല നീക്കങ്ങളില്ലാത്തതിനെ തുടര്‍ന്നാണ് സമരം അനിശ്ചിതമായി നീളുന്നത്. എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാര്‍ മുന്നോട്ടുവെക്കുന്ന ഫോര്‍മുല നടപ്പാക്കിയാല്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി നിരസിച്ചത്. സമരം പൊളിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന് ആശങ്കയുള്ളതായും സമരക്കാര്‍ പറയുന്നുണ്ട്.
SUMMARY: LP/UP School Teacher Candidates Intensify Agitation: Protest by Shaving Heads
















