കണ്ണൂർ മാതമംഗലം കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവർ കെ.കെ. രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി എൻ.കെ. സന്തോഷ് തൂങ്ങിമരിച്ചു. മാതമംഗലം പുനിയങ്കോട്ടുള്ള റബർ തോട്ടത്തിലാണ് വൈകുന്നേരം 6.40-ഓടെ മൃതദേഹം കണ്ടെത്തിയത്.
2025 മെയ് 20-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം എതിർത്തതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് പിടിയിലായ സന്തോഷ്, ആറുമാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. കേസിൽ ഗൂഢാലോചനക്കുറ്റത്തിന് രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെയും, തോക്ക് നൽകിയതിന് സിജോ ജോസിനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
SUMMARY: N.K. Santhosh, an accused in the Radhakrishnan murder case in Mathamangalam, found hanging.















