വാട്സാപ്പ് ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്; മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പൊതുകമ്പ്യൂട്ടറുകളിലും മറ്റുള്ളവർ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലും വാട്ട്സ് ആപ്പ് വെബ് ഉപയോഗം കഴിഞ്ഞ് ലോഗൗട്ട് ചെയ്യാതിരുന്നാൽ, ഗുരുതരമായ സൈബർ തട്ടിപ്പിനിരയാകും. ഇന്ത്യൻ സൈബർ ക്രൈം കോ ഓർഡിനേഷൻ സെന്ററിന്റെ (ഐ 4സി) നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റാണ് മുന്നറിയിപ്പ് പുറത്തിറക്കിയത്. ഉപയോഗശേഷം ഉപയോക്താക്കള്‍ നിര്‍ബന്ധമായും ലോഗ് ഔട്ട് ചെയ്യണമെന്നും ഔദ്യോഗികവും രഹസ്യവും സാമ്പത്തികവുമായ വിവരങ്ങള്‍ വാട്‌സ്ആപ്പിലൂടെ കൈമാറരുതെന്നും കേന്ദ്ര സൈബര്‍ സുരക്ഷാ വിഭാഗം വ്യക്തമാക്കുന്നു.

വാട്സാപ്പ് അക്കൗണ്ടുകൾ വഴി കോണ്ടാക്റ്റ് ലിസ്റ്റുകൾ ലഭ്യമാക്കാനും അതു വരെ ഉപയോക്താവിന്‍റെ വിശ്വാസ്യത തകർക്കാനും സൈബർ കുറ്റവാളികൾക്ക് സാധിക്കും. വാട്സാപ്പ് വെബ് ഉപയോഗിച്ച ശേഷം ടാബ് ക്ലോസ് ചെയ്യുന്നത് കൊണ്ട് യാതൊരു ഗുണവുമില്ല, ലോഗ് ഔട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഓഫിസുകൾ, പൊതുവിടങ്ങൾ, കമ്പ്യൂട്ടറുകൾ പൊതുവായി ഉപയോഗിക്കുന്ന ഇടങ്ങൾ എന്നിവടങ്ങളിൽ വാട്സാപ്പ് ലോഗ് ഇൻ ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം.

ഔദ്യോഗിക ജോലികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വാട്സാപ്പ് വെബ് വഴി ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കുക. സർക്കാരുമായി ബന്ധപ്പെട്ടതോ, സാമ്പത്തിക കാര്യങ്ങളോ, അതീവ രഹസ്യമായ കാര്യങ്ങളോ വാട്സാപ്പ് വെബ് വഴി അയക്കരുതെന്നും മുന്നറിയിപ്പിലുണ്ട്.

പ്രധാന സുരക്ഷാ നിർദേശങ്ങൾ ഇവയൊക്കെ:

ഓഫീസ് കമ്പ്യൂട്ടറുകളിലോ മറ്റുള്ളവർ ഉപയോഗിക്കുന്നവയിലോ വാട്‌സ്ആപ്പ് വെബ് സ്ഥിരമായി ലോഗിൻ ചെയ്തിടരുത്. ബ്രൗസർ വിൻഡോവെറുതെ ക്ലോസ് ചെയ്യുന്നതിന് പകരം, ഓരോതവണ ഉപയോഗിച്ച് കഴിയുമ്പോഴും ലോഗൗട്ട് ചെയ്യുന്നത് ശീലമാക്കുക.

സൈബർ കഫേകൾ, പബ്ലിക് കിയോസ്കുകൾ, ഹോട്ടൽ ബിസിനസ് സെൻ്ററുകൾ, മറ്റുള്ളവരിൽ നിന്ന് കടം വാങ്ങുന്ന കമ്പ്യൂട്ടറുകൾ എന്നിവയിൽ വാട്‌സ്ആപ്പ് വെബ് ലോഗിൻ ചെയ്യരുത്.

വിശ്വസ്തമായ കമ്പ്യൂട്ടറിൽ താൽക്കാലിക ആവശ്യങ്ങൾക്ക് വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കേണ്ടി വന്നാൽ ബ്രൗസറിലെ ‘ഇൻകോഗ്നിറ്റോ’ മോഡ് ഉപയോഗിക്കുക. ബ്രൗസർ ക്ലോസ് ചെയ്യുന്നതിന് മുൻപ് ഇതിൽ നിന്ന് ലോഗൗട്ട് ചെയ്യണം. ഇൻകോഗ്നിറ്റോ മോഡ് ഒരു അധിക സുരക്ഷാ മുൻകരുതൽ മാത്രമാണ്. അതുകൊണ്ട് തന്നെ ലോഗൗട്ട് ചെയ്യേണ്ടത് ആവശ്യമാണ്.

കമ്പ്യൂട്ടറുകളിലെ വാട്‌സ്ആപ്പ് വെബ് വഴി സർക്കാർ സംബന്ധമായതോ, ഔദ്യോഗികമോ, സാമ്പത്തികമോ ആയ രഹസ്യ വിവരങ്ങൾ കൈമാറുന്നത് ഒഴിവാക്കണം. ഔദ്യോഗികവും അതീവ സുരക്ഷാ പ്രാധാന്യമുള്ളതുമായ തൊഴിലിടങ്ങളിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് ഒഴിവാക്കാൻ സ്ഥാപനങ്ങൾക്കും നിർദേശമുണ്ട്

നിങ്ങൾ അയക്കാത്ത സന്ദേശങ്ങൾ അക്കൗണ്ടിൽ കാണുകയോ, കോൺടാക്റ്റുകളിൽ നിന്ന് അപ്രതീക്ഷിത മറുപടികൾ ലഭിക്കുകയോ ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കുക. അക്കൗണ്ടിലെ അസ്വാഭാവിക നീക്കങ്ങൾ എപ്പോഴും നിരീക്ഷിക്കണം.

കമ്പ്യൂട്ടറിലെ ഓപ്പറേറ്റിങ് സിസ്റ്റം, ബ്രൗസറുകൾ, ആൻ്റിവൈറസ്/സെക്യൂരിറ്റി സോഫ്റ്റ്‌വെയറുകൾ എന്നിവ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുക.
SUMMARY: Don’t forget to log out of WhatsApp; Central Government issues warning

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗദിയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കല്‍ നീട്ടി എയര്‍ ഇന്ത്യ; നവംബര്‍ 30 വരെ സര്‍വീസില്ല

റിയാദ്: ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്...

ബെംഗളൂരു വിമാനത്താവളത്തിൽ 14 കോടിയുടെ ഹൈഡ്രോ കഞ്ചാവ് പിടികൂടി: 4 പേർ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനകളിൽ ഏകദേശം...

ഡല്‍ഹിയില്‍ മലിനീകരണം അതിരൂക്ഷം; ബി.എസ്. 6 വാഹനങ്ങള്‍ മതിയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമാകുന്ന ശൈത്യകാല മാസങ്ങളില്‍ ഡല്‍ഹിയില്‍ ബി.എസ്-6 മലിനീകരണ നിയന്ത്രണ...

സാധു വാസ്വാനി ജയന്തി; ബെംഗളൂരുവിൽ നാളെ മാംസവിൽപ്പനക്ക് നിരോധനം

ബെംഗളൂരു: സാധു വാസ്വാനി ജയന്തിയോടനുബന്ധിച്ച് നാളെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി പരിധിയിൽ...

സ്വകാര്യ മേഖലയില്‍ കന്നഡിഗർക്ക് തൊഴിൽസംവരണം; ഡിസംബർ 12ന് ബെംഗളൂരുവിൽ വൻ റാലി

ബെംഗളൂരു: സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങളിൽ കന്നഡിഗർക്ക് സംവരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കർണാടക...

ബെംഗളൂരുവിൽ 10 മെഗാ ട്രീ പാർക്കുകൾ; 150 കോടി രൂപയുടെ പദ്ധതി മന്ത്രിസഭയുടെ പരിഗണനയ്ക്ക്

ബെംഗളൂരു: നഗരത്തിലെ പച്ചപ്പും ജൈവവൈവിധ്യവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലും പരിസരങ്ങളിലുമായി 10...

മാതമംഗലത്തെ രാധാകൃഷ്ണൻ വധക്കേസ് പ്രതി എൻ.കെ. സന്തോഷ് തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ മാതമംഗലം കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവർ കെ.കെ. രാധാകൃഷ്ണനെ വെടിവെച്ച്...

പശ്ചിമ ബംഗാളിന്റെ പേര് മാറ്റുന്നു; പേരും തീരുമാനിച്ചു, പ്രഖ്യാപനവുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് മാറ്റുന്നുവെന്ന പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി സുവേന്ദു...

Related Articles

Popular Categories