യശ്വന്തപുര– കണ്ണൂർ എക്സ്പ്രസ്, യശ്വന്തപുര– തിരുവനന്തപുരം നോർത്ത് ഗരീബ്‍രഥ് എക്സ്പ്രസ് ട്രെയിനുകളാണു ചിക്കബാനവാരയിലേക്കു നീട്ടേണ്ടത്. യെലഹങ്ക, ഹുരുളിച്ചിക്കനഹള്ളി, ഹെസറഘട്ട റോഡ്, ദാസറഹള്ളി, ജാലഹള്ളി എന്നിവിടങ്ങളിൽ താമസിക്കുന്ന മലയാളികൾക്കു സൗകര്യപ്രദമാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കൂടാതെ ഹുബ്ബള്ളി– തിരുവനന്തപുരം നോർത്ത് എക്സ്പ്രസിന്റെ ചിക്കബാനവാരയിലെ സ്റ്റോപ് 5 മിനിറ്റാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
SUMMARY: Trains departing from Yesvantpur to Kerala should be extended to Chikkabanavara; Yelahanka BJP Malayali Cell
യശ്വന്തപുരയിൽനിന്ന് കേരളത്തിലേക്കു പുറപ്പെടുന്ന ട്രെയിനുകൾ ചിക്കബാനവാരയിലേക്ക് നീട്ടണം; യെലഹങ്ക ബിജെപി മലയാളി സെൽ
ബെംഗളൂരു: യശ്വന്തപുരയിൽനിന്നു കേരളത്തിലേക്കു പുറപ്പെടുന്ന ട്രെയിനുകൾ ചിക്കബാനവാരയിലേക്കു നീട്ടണമെന്ന് ആവശ്യവുമായി ബിജെപി മലയാളി സെൽ യെലഹങ്ക. ഇതു സംബന്ധിച്ചുള്ള നിവേദനം എസ്.ആർ.വിശ്വനാഥ് എംഎൽഎക്ക് ഭാരവാഹികള്‍ കൈമാറി.
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.
Topics
Popular Categories
















