ദീപ്തി വടംവലി മത്സരം: റെഡ് ഫോഴ്സ് ചെർപ്പുളശേരി ജേതാക്കൾ

ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഇരുപത്തേഴാമത് അന്തർ സംസ്ഥാന വടംവലി മത്സരം ജാലഹള്ളി വെസ്റ്റിലെ ദോസ്തി മൈതാനിയിൽ നടന്നു. റെഡ് ഫോഴ്സ് ചെർപ്പുളശ്ശേരി ടീം ഒന്നാം സമ്മാനമായ ദീപ്തി ട്രോഫിയും അൻപതിനായിരം രൂപയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം റെഡ് കിങ്‌സ് ജിജിൽ ബോയ്സ്‌ ടീമിനും മൂന്നും നാലും സ്ഥാനങ്ങൾ യഥാക്രമം സുൽത്താൻ ബോയ്സ്, റോയൽ സെവൻസ് എന്നീ ടീമുകൾക്കും ലഭിച്ചു.

ആവേശദായകമായ മത്സരത്തിന് സാക്ഷ്യം വഹിക്കാൻ നൂറുകണത്തിന് കായിക പ്രേമികൾ എത്തിച്ചേർന്നിരുന്നു. കർണാടകയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള പന്ത്രണ്ട് പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ദീപ്തി ഭാരവാഹികളോടൊപ്പം വയനാട് ജില്ലാ വടംവലി അസോസിയേഷൻ പ്രതിനിധികളുമാണ് മത്സരം നിയന്ത്രിച്ചത്.

എസ്‌. മുനിരാജ് എംഎൽഎ, എം മുനിസ്വാമി, ജോസ്കോ ചെയർമാൻ അഡ്വക്കേറ്റ് സാജു ടി ജോസഫ്, പാന്ധുരംഗ റെഡ്ഢി, സ്പോർട്സ് കോച്ച് ദിലീപ് കുമാർ എന്നിവർ അതിഥികളായി. സമ്മാനദാനം അതിഥികളും ദീപ്തി ഭാരവാഹികളും നിർവ്വഹിച്ചു. പ്രസിഡന്റ് കെ സന്തോഷ്‌ കുമാർ, ജനറൽ സെക്രട്ടറി കൃഷ്ണദാസ്. ഇ, ചെയർമാൻ പി കൃഷ്ണകുമാർ, വടംവലി കൺവീനർ പി വി സലീഷ്, സഹ കൺവീനർമാരായ പ്രവീൺ, വിജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
SUMMARY: Deepti Tug-of-War Competition: Red Force Cherpulassery Emerges Victorious

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തുടർച്ചയായ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവന് ഒറ്റയടിക്ക് 1080 രൂപ വർധിച്ചു

തിരുവനന്തപുരം: തുടർച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില തിരിച്ചുകയറി. ഗ്രാമിന് 135...

കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മുക്കത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരശ്ശേരി...

കർണാടകയിൽ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ്

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നവംബർ 23 മുതൽ ഇടിമിന്നലിനും മഴയ്ക്കും...

സിൽക്ക് ബോർഡ് ഔട്ടർ റിങ് റോഡിൽ സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം; ജിം പരിശീലകൻ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ സിൽക്ക് ബോർഡ് ഔട്ടർ റിങ് റോഡിൽ കാറിടിച്ച് ജിം...

പയ്യന്നൂരിലെ ധനരാജ് വധക്കേസിൽ വിധി ഇന്ന്

കണ്ണൂര്‍: പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിൽ തളിപ്പറമ്പ് അഡീഷണൽ...

സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു; ചൊവ്വാഴ്ച മുതല്‍ ശക്തമാകും

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴയെത്തുന്നു. അടുത്ത അഞ്ച് ദിവസത്തേയ്ക്കുള്ള...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും  

ബെംഗളൂരു: വൈദ്യുതി വിതരണ ശൃംഖലയിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരുവിലെ 127-ലേറെ പ്രദേശങ്ങളിൽ...

അറിവും ആഘോഷവുമായി മലയാളം മിഷൻ പഠനോത്സവം; പരീക്ഷയെഴുതി 355 വിദ്യാർഥികൾ

ബെംഗളൂരു: പരീക്ഷാപ്പേടിയും മാനസികസമ്മർദവുമില്ലാതെ, ആടിയും പാടിയും കളിചിരികളോടെ മലയാളം മിഷൻ കർണാടക...

Related Articles

Popular Categories