ബെംഗളൂരു: മികച്ച സാമൂഹിക സേവനത്തിനായി ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം ഏർപ്പെടുത്തിയ ‘എ.വി. തോമസ് മാനവസേവാ പുരസ്കാര’ത്തിന് ആന്റണി പോത്താൽ അർഹനായി. 10,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
കോവിഡ് കാലത്തും തുടർന്നും അദ്ദേഹം കാഴ്ചവെച്ച ധീരവും മാതൃകാപരവുമായ ജീവകാരുണ്യ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു. ഡിസംബർ ആറിന് വൈകിട്ട് നാലുമണിക്ക് ബെംഗളൂരു ഹോട്ടൽ ജിയോയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ എ.വി. തോമസ് പുരസ്കാരം സമ്മാനിക്കുമെന്ന് ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് ടി.എ. കലിസ്റ്റസ്, ജനറൽ സെക്രട്ടറി സി.ഡി. ഗബ്രിയേൽ എന്നിവർ അറിയിച്ചു.
SUMMARY: A.V. Thomas Manavaseva Award for Antony Pothal
















