കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾക്ക് ഡോ. സുഷമ ശങ്കറിന് ആദരം

ബെംഗളൂരു: കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ച് കേരളത്തിൽ ജനിച്ച് കന്നഡ ഭാഷാ പണ്ഡിതയും എഴുത്തുകാരിയും ഭാഷാപ്രവർത്തകയുമായ ഡോ. സുഷമ ശങ്കറിനെ കർണാടക സർക്കാരിന്റെ കന്നഡ വികസന അതോറിറ്റി ആദരിച്ചു.

ബെംഗളൂരുവിലെ കന്നഡ ഭവനിലുള്ള നയന സബാംഗണത്തിൽ കർണാടക കാർമ്മിക ലോകയുടെ സഹകരണത്തോടെയാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. കന്നഡ വികസന അതോറിറ്റി സെക്രട്ടറി ഡോ. സന്തോഷ് ഹാനഗൽ, പ്രശസ്ത ചലച്ചിത്രനടനും കന്നഡ ഭാഷാ പ്രക്ഷോഭകാരിയും അതോറിറ്റിയുടെ മുൻ അധ്യക്ഷനുമായ മുഖ്യമന്ത്രി ചന്ദ്രു, മുൻ രാജ്യസഭാംഗവും എഴുത്തുകാരനുമായ എൽ. ഹനുമന്തയ്യ, ഡോ. നിരജ്ഞയ്യ ആരാധ്യ തുടങ്ങിയ കന്നഡയിലെ പ്രമുഖർ ചേർന്നാണ് ഡോ. സുഷമ ശങ്കറിനെ ആദരിച്ചത്.

ഏകദേശം 35 വർഷം മുമ്പ് വിവാഹശേഷം കർണാടകയിലെത്തിയ അവർ കന്നഡ അക്ഷരമാലയിൽനിന്ന് ഭാഷാപഠനം ആരംഭിച്ച് പിന്നീട് കന്നഡയിൽ എം.എ., എം.ഫിൽ., പി.എച്ച്.ഡി. ബിരുദങ്ങൾ നേടി. കഴിഞ്ഞ 18 വർഷമായി കന്നഡ ഭാഷ അറിയാത്തവർക്കായി സൗജന്യ കന്നഡ പഠനക്ലാസുകൾ സംഘടിപ്പിച്ചുവരുന്ന അവർ ഇതുവരെ 4,500-ലധികം പഠിതാക്കൾക്ക് കന്നഡ പഠിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്.

കുട്ടികളുടെ സർഗാത്മകതയും സാഹിത്യാഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി കഴിഞ്ഞ 14 വർഷമായി പ്രസിദ്ധീകരിച്ചുവരുന്ന കന്നഡ ബാലമാസികയായ തൊദൽനുഡി (Thodalnudi) യുടെ പത്രാധിപരും മുഖ്യസംഘാടകയുമാണ് അവർ. കുട്ടികൾ എഴുതുന്ന രചനകൾക്ക് മാത്രം ഇടം നൽകുന്ന ഈ മാസിക, പുതുതലമുറയിലെ എഴുത്തുകാർക്ക് അവരുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കുന്നു. യാതൊരു പരസ്യവരുമാനവുമില്ലാതെ, വാണിജ്യ താൽപര്യങ്ങൾക്കതീതമായി കുട്ടികളുടെ സാഹിത്യവികസനം മാത്രം ലക്ഷ്യമിട്ടാണ് മാസിക മുന്നോട്ടുപോകുന്നത്.

വിദ്യാഭ്യാസ പ്രവർത്തകയും വിവർത്തകയുമായ ഡോ. സുഷമ ശങ്കർ ദ്രാവിഡ ഭാഷകൾ തമ്മിലുള്ള സാഹിത്യ-സാംസ്കാരിക വിനിമയവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച ദ്രാവിഡ ഭാഷാ വിവർത്തക അസോസിയേഷന്റെ (DBTA) സ്ഥാപക പ്രസിഡന്റുമാണ്. നിസ്വാർത്ഥവും മാതൃകാപരവുമായ കന്നഡ സേവനത്തിനുള്ള അംഗീകാരമായിരുന്നു ഈ ആദരവ്. കർണാടകത്തിൽ നിന്ന് തിരഞ്ഞെടുത്ത എട്ടുപേരിൽ ഏക മലയാളിയും മഹിളയുമാണ് കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ സുഷമ.
SUMMARY: Dr. Sushama Shankar honored for her contributions to the Kannada language and literature.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷൻ, ക്ഷേമനിധി ബോർഡ്...

ആന്റണി പോത്താലിന് എ.വി. തോമസ് മാനവസേവാ പുരസ്കാരം

ബെംഗളൂരു: മികച്ച സാമൂഹിക സേവനത്തിനായി ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം ഏർപ്പെടുത്തിയ...

എക്കാലത്തെയും പ്രതിസന്ധികൾക്ക് പരിഹാരം ഇസ്‌ലാമിലുണ്ട്: യൂസുഫ് ഉമരി

ബെംഗളൂരു: ഏതു കാലഘട്ടത്തിലെയും പ്രതിസന്ധികളെ അതിജീവിച്ച് പരിഹാരം കണ്ടെത്താനും സമകാലിക പ്രശ്നങ്ങളെ...

വൈഖരി: രചനകളുടെ ആസ്വാദനച്ചർച്ച, രണ്ടാം ഭാഗം 29ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം പ്രസിദ്ധീകരിച്ച സാഹിത്യസമാഹാരമായ...

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ വിജയ് സര്‍ക്കാര്‍; തിരുപ്പരൻകുണ്ട്രത്ത് ഉച്ചിപിള്ളയാര്‍ ക്ഷേത്രത്തില്‍ മാത്രം ദീപം തെളിയിച്ചു

മധുര: തമിഴ്‌നാട് തിരുപ്പരൻകുണ്ട്രം ക്ഷേത്രത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കിയില്ല. കാര്‍ത്തിക ദിവസത്തിലെ ചടങ്ങുമായി...

റാസല്‍ഖൈമ ബസ് അപകടത്തിൽ മരണസംഖ്യ 13 ആയി; മരിച്ചവരില്‍ ഏറെയും മലയാളികളെന്ന് സൂചന

റാസല്‍ഖൈമ: റാസല്‍ഖൈമയിലുണ്ടായ ദാരുണമായ ബസ്സ് അപകടത്തില്‍ മരണസംഖ്യ 13 ആയി. മരിച്ചവരില്‍...

ശബരിമല ദർശനം; കൂടുതല്‍ സ്‌പോട്ട് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കെ. മുരളീധരന്‍

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് കൂടുതല്‍ സ്‌പോട്ട് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ദേവസ്വം...

ബിഎല്‍എം സാമ്പത്തിക തട്ടിപ്പ്: ആര്‍. പ്രേംകുമാറിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസില്‍ സ്ഥാപക ചെയര്‍മാന്‍ ആര്‍ പ്രേംകുമാര്‍...

Related Articles

Popular Categories