കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി വി ഡി സതീശൻ, ഗവർണർ ഓം പ്രകാശ് മാഥൂർ എന്നിവർ ചേർന്ന് സ്വീകരിച്ചു. കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രദർശനത്തിന് ശേഷം ഹെലികോപ്ടർ മാർഗം തൃശൂരിലെത്തിയ രാഷ്ട്രപതി, വൈദ്യരത്നം ആയുർവേദ കോളേജിന്റെ സുവർണ ജൂബിലി സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.
വൈകിട്ട് നാലരയോടെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം ഏഴിമലയിലേക്ക് യാത്ര തിരിക്കും. നാളെ നാവിക അക്കാഡമിയില്‍ നടക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ശേഷം മിസോറാമിലേക്ക് മടങ്ങും.
SUMMARY: President Droupadi Murmu has arrived in Kerala; she was received by the Chief Minister and the Governor















