കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവുകാരുടെ അക്രമത്തില്‍ സഹതടവുകാരന് പരുക്കേറ്റു. കമ്പി പാരകൊണ്ട് അടിയേറ്റ് തടവുകാരന് പരുക്കേറ്റു. ന്യൂ ബ്ലോക്കിലെ എട്ടാം നമ്പർ മുറിയിലെ തടവുകാരനായ എം പി വിനോദനാണ് (42) പരുക്കേറ്റത്. അബ്ദുല്‍ ജബ്ബാർ, അർഷാദ് എന്നീ തടവുകാരാണ് ആക്രമിച്ചത്.വിനോദിൻ്റെ കാല് എല്ലുകള്‍ പൊട്ടുകയും മുട്ടിന് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കഴിഞ്ഞ 24 ന് രാവിലെ 10.30 നാണ് സംഭവം വാക് തർക്കത്തെ തുടർന്ന് രണ്ടു പേർ ചേർന്ന് സഹതടവുകാരെ അക്രമിക്കുകയായിരുന്നു. ഇരുവർക്കുമെതിരെ ജയില്‍ സൂപ്രണ്ടിൻ്റെ പരാതിയില്‍ കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തു തടവുകാരെ കൊണ്ടു നിറഞ്ഞു കവിഞ്ഞ കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഇവർ തമ്മില്‍ ഏറ്റുമുട്ടുന്നത് ജയില്‍ അധികൃതർക്ക് തലവേദനയായിട്ടുണ്ട് കാപ്പാ കേസിലെ പ്രതികള്‍ തമ്മില്‍ ജയിലില്‍ ഏറ്റുമുട്ടുന്നത് പതിവ് സംഭവമാണ്.
രാഷ്ട്രീയ കൊലപാതകങ്ങളിലും ആക്രമങ്ങളിലും ശിക്ഷിക്കപ്പെടുന്നവരുടെ അതിപ്രസരമാണ് കണ്ണൂർ സെൻട്രല്‍ ജയിലിലുള്ളത്. ഏറ്റവും ഒടുവില്‍ അരിയില്‍ ഷുക്കൂർ, ധനരാജ് വധക്കേസിലെ പ്രതികളെ മാറ്റിയതും കണ്ണൂർ സെൻട്രല്‍ ജയിലിലേക്കാണ്. കൊലപാതക കേസുകളില്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ അനുദിനം പെരുകുമ്പോഴും ഇവരെ നിയന്ത്രിക്കുന്നതിനായി ആവശ്യത്തിന് ജയില്‍ ജീവനക്കാരില്ലാത്തത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
ഓപ്പറേഷൻ തൂഫാൻ പദ്ധതി തുടങ്ങിയതു മുതല്‍ കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് മയക്കുമരുന്ന് കടത്തിനിടെ പിടിയിലാവുകയും റിമാൻഡിലാവുകയും ചെയ്യുന്ന പ്രതികളുടെ ഒഴുക്കാണുണ്ടാകുന്നത് ജയിലുകള്‍ നിറഞ്ഞു കവിയുന്നത് വൻ സുരക്ഷാ പ്രശ്നം തന്നെയുണ്ടാക്കുന്നുണ്ട്.
SUMMARY: Prisoners clashed at Kannur Central Jail; a fellow inmate sustained injuries after being struck with an iron rod
















