കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ തടവുകാര്‍ പരസ്പരം ഏറ്റുമുട്ടി; കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റ് സഹതടവുകാരന് പരുക്ക്

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവുകാരുടെ അക്രമത്തില്‍ സഹതടവുകാരന് പരുക്കേറ്റു. കമ്പി പാരകൊണ്ട് അടിയേറ്റ് തടവുകാരന് പരുക്കേറ്റു. ന്യൂ ബ്ലോക്കിലെ എട്ടാം നമ്പർ മുറിയിലെ തടവുകാരനായ എം പി വിനോദനാണ് (42) പരുക്കേറ്റത്. അബ്ദുല്‍ ജബ്ബാർ, അർഷാദ് എന്നീ തടവുകാരാണ് ആക്രമിച്ചത്.വിനോദിൻ്റെ കാല്‍ എല്ലുകള്‍ പൊട്ടുകയും മുട്ടിന് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കഴിഞ്ഞ 24 ന് രാവിലെ 10.30 നാണ് സംഭവം വാക് തർക്കത്തെ തുടർന്ന് രണ്ടു പേർ ചേർന്ന് സഹതടവുകാരെ അക്രമിക്കുകയായിരുന്നു. ഇരുവർക്കുമെതിരെ ജയില്‍ സൂപ്രണ്ടിൻ്റെ പരാതിയില്‍ കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തു തടവുകാരെ കൊണ്ടു നിറഞ്ഞു കവിഞ്ഞ കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഇവർ തമ്മില്‍ ഏറ്റുമുട്ടുന്നത് ജയില്‍ അധികൃതർക്ക് തലവേദനയായിട്ടുണ്ട് കാപ്പാ കേസിലെ പ്രതികള്‍ തമ്മില്‍ ജയിലില്‍ ഏറ്റുമുട്ടുന്നത് പതിവ് സംഭവമാണ്.

രാഷ്ട്രീയ കൊലപാതകങ്ങളിലും ആക്രമങ്ങളിലും ശിക്ഷിക്കപ്പെടുന്നവരുടെ അതിപ്രസരമാണ് കണ്ണൂർ സെൻട്രല്‍ ജയിലിലുള്ളത്. ഏറ്റവും ഒടുവില്‍ അരിയില്‍ ഷുക്കൂർ, ധനരാജ് വധക്കേസിലെ പ്രതികളെ മാറ്റിയതും കണ്ണൂർ സെൻട്രല്‍ ജയിലിലേക്കാണ്. കൊലപാതക കേസുകളില്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ അനുദിനം പെരുകുമ്പോഴും ഇവരെ നിയന്ത്രിക്കുന്നതിനായി ആവശ്യത്തിന് ജയില്‍ ജീവനക്കാരില്ലാത്തത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

ഓപ്പറേഷൻ തൂഫാൻ പദ്ധതി തുടങ്ങിയതു മുതല്‍ കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് മയക്കുമരുന്ന് കടത്തിനിടെ പിടിയിലാവുകയും റിമാൻഡിലാവുകയും ചെയ്യുന്ന പ്രതികളുടെ ഒഴുക്കാണുണ്ടാകുന്നത് ജയിലുകള്‍ നിറഞ്ഞു കവിയുന്നത് വൻ സുരക്ഷാ പ്രശ്‌നം തന്നെയുണ്ടാക്കുന്നുണ്ട്.

SUMMARY: Prisoners clashed at Kannur Central Jail; a fellow inmate sustained injuries after being struck with an iron rod

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെസ്കോം ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; ഏപ്രിൽ മുതൽ വൈദ്യുതി നിരക്കിൽ യൂണിറ്റിന് 35 പൈസ ഇളവിന് സാധ്യത

ബെംഗളൂരു: ബെംഗളൂരു വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിന്റെ പരിധിയിലുള്ള ഉപഭോക്താക്കൾക്ക് 2027...

ബെംഗളൂരുവിൽ വാടക കെട്ടിടങ്ങളുടെ നികുതി പരിശോധന ജി.ബി.എ. കർശനമാക്കുന്നു; അഞ്ച് കോർപറേഷൻ പരിധികളിൽ വീടുതോറും പരിശോധന

ബെംഗളൂരു: നഗരത്തിലെ വസ്തുനികുതി വരുമാനം വർധിപ്പിക്കാനും നികുതി ചോർച്ച തടയാനുമായി 23.47...

വ്യാജ വിവരങ്ങള്‍ ഉപയോഗിച്ച്‌ ബുക്കിങ്; ശബരിമല വെര്‍ച്വല്‍ ക്യൂ വെബ്സൈറ്റില്‍ ഗുരുതര സുരക്ഷാ വീഴ്ച

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകരുടെ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള വെബ്‌സൈറ്റില്‍ ഗുരുതര സാങ്കേതിക,...

ഹൊസ്കോട്ടെയിൽ ഭൂമി തർക്കത്തിനിടെ വെടിവെപ്പ്; യുവാവ് കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ഹൊസ്കോട്ടെയിൽ ഭൂമി തർക്കത്തെത്തുടർന്നുണ്ടായ വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു....

117 കോടിയുടെ ലഹരിമരുന്ന് ചാരമാക്കി എൻ.സി.ബി; 2026-ൽ ബെംഗളൂരുവിൽ നശിപ്പിച്ചത് 2 ടണ്ണിലധികം മയക്കുമരുന്ന്

ബെംഗളൂരു: നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ ബെംഗളൂരു സോണൽ യൂണിറ്റ് പിടിച്ചെടുത്ത 58.83...

തിരുപ്പരൻകുൺട്രത്തെ കൽത്തൂണിൽ ദീപം ഇന്ന് തെളിയിക്കും

ന്യൂഡൽഹി: തമിഴ്നാട്ടിലെ തിരുപ്പരൻകുൺട്രം മലയിലെ ദീപതൂണിൽ ഇന്ന് ദീപം തെളിക്കും. 24നു...

ഇൻഡ്യ സഖ്യത്തിന്‍റെ നിര്‍ണായക യോഗം ഇന്ന്; മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കാൻ തീരുമാനം

ന്യൂഡൽഹി: മണ്ഡല പുനർനിർണയ, വനിത പ്രാതിനിധ്യ ബില്ലുകളിൽ പാർലമെൻ്റിൽ സ്വീകരിക്കേണ്ട സംയുക്ത...

കേരളസമാജം കൊത്തന്നൂർ യൂണിറ്റ് ഭാരവാഹികൾ

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ കൊത്തന്നൂർ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സമാജം...

Related Articles

Popular Categories