ബെംഗളൂരു: ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമായ ഓൺലി വഴി ബെംഗളൂരുവിൽ ഭക്ഷണം ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഇനി ഡെലിവറി ചാർജ് നൽകേണ്ടിവരും. റാപ്പിഡോയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം നവംബർ 30 മുതൽ നിശ്ചിത ഓർഡറുകൾക്ക് വിതരണ നിരക്ക് ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
99ൽ താഴെയുള്ള ഓർഡറുകൾക്ക് 25 രൂപയാണ് ഡെലിവറി ചാർജ്. എന്നാൽ 99ന് മുകളിലുള്ള ഓർഡറുകൾക്ക് നിലവിൽ സൗജന്യ ഡെലിവറി തുടരുമെന്നാണ് റസ്റ്ററന്റ് പങ്കാളികൾക്ക് കമ്പനി നൽകിയ അറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
സൗജന്യ ഡെലിവറി എന്ന ആനുകൂല്യം മുൻനിർത്തിയാണ് ഓൺലി വിപണിയിൽ ശ്രദ്ധ നേടിയത്. മറ്റ് പ്രമുഖ ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമുകളുമായി മത്സരിക്കുന്നതിനിടെ കുറഞ്ഞ നിരക്കിൽ സേവനം നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ രീതി.
എന്നാൽ പ്രവർത്തനച്ചെലവും വിതരണ സംവിധാനത്തിന്റെ സാമ്പത്തിക നിലനിൽപ്പും പരിഗണിച്ചാണ് പുതിയ നിരക്ക് ഏർപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ട്. ചെറിയ തുകയുടെ ഓർഡറുകൾക്ക് മാത്രമാണ് നിലവിൽ ചാർജ് ബാധകമാകുന്നത്. ഈ മാറ്റം ഉപഭോക്താക്കളുടെ ഓർഡർ രീതിയെയും പ്ലാറ്റ്‌ഫോമിന്റെ മത്സരനയത്തെയും എങ്ങനെ ബാധിക്കുമെന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.
SUMMARY: Rapido to now charge for food delivery; introduces a delivery-only fee.















