പോക്സോ കേസ്; പരാതി ഒത്തുതീർപ്പാക്കാൻ യെദിയൂരപ്പ പണം നൽകിയെന്ന് അന്വേഷണ സംഘം

ബെംഗളൂരു: പോക്സോ കേസ് ഒത്തുതീർപ്പാക്കാൻ ഇരയുടെ കുടുംബത്തിന് മുൻ മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പ പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന് അന്വേഷണ സംഘം. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് കേസ് അന്വേഷിക്കുന്ന സിഐഡി ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വർഷം മാർച്ചിൽ രജിസ്‌റ്റർ ചെയ്‌ത പോക്സോ കേസിലാണ് കർണാടക പോലീസിന്‍റെ ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് (സിഐഡി) കുറ്റപത്രം സമർപ്പിച്ചത്. സദാശിവനഗർ പോലീസ് സ്റ്റേഷനിൽ രജിസ്‌റ്റർ ചെയ്ത കേസ് പിന്നീട് വിശദ അന്വേഷണത്തിന് സിഐഡിക്ക് കൈമാറിയിരുന്നു.
ഈ വർഷം ഫെബ്രുവരി രണ്ടിന് ഡോളേഴ്‌സ് കോളനിയിലെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്‌ചയ്ക്കിടെ മകളെ പീഡിപ്പിച്ചെന്ന പതിനേഴുകാരിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എന്നാൽ താൻ തെറ്റൊന്നും ചെയ്‌തിട്ടില്ല എന്ന് പറഞ്ഞ് ബി.എസ്. യെദിയൂരപ്പ കുറ്റം നിഷേധിച്ചു. തനിക്കെതിരായ ഗൂഢാലോചനയിൽ ഏർപ്പെടുന്നവരെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ 750 പേജുള്ള കുറ്റപത്രമാണ് സിഐഡി സമർപ്പിച്ചത്. യെദിയൂരപ്പക്കെതിരെ ആരോപണം ഉന്നയിച്ച 54 കാരി ശ്വാസകോശ അർബുദം ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ മാസം മരിച്ചിരുന്നു.
മാസങ്ങൾ മുമ്പ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടും കേസിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ആരോപിച്ച് പെൺകുട്ടിയുടെ സഹോദരൻ ഈ മാസം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. യെദിയൂരപ്പയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എന്നാൽ, കേസിൽ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടയുകയായിരുന്നു.
TAGS: KARNATAKA | BS YEDIYURAPPA
SUMMARY: CID chargesheet reveals yediyurappa offered money to pocso case victim



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.