നാലുവര്‍ഷ ബിരുദ കോഴ്‌സ് ജൂലൈ ഒന്നിന് ആരംഭിക്കും; ഏകീകൃത അക്കാദമിക് കലണ്ടര്‍ പുറത്തിറക്കി


തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാന നാഴികക്കല്ലായ നാലുവര്‍ഷ ബിരുദ പരിപാടിയില്‍ ഒന്നാംവര്‍ഷ ബിരുദ ക്ലാസ്സുകള്‍ ആരംഭിക്കുന്ന ജൂലൈ ഒന്ന് ‘വിജ്ഞാനോത്സവം' ആയി സംസ്ഥാനത്തെ ക്യാമ്പസുകളെല്ലാം ആഘോഷിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു. നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ സമാരംഭവും സംസ്ഥാനതല വിജ്ഞാനോത്സവവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ക്യാമ്പസുകളില്‍ രാവിലെത്തന്നെ നവാഗത വിദ്യാര്‍ത്ഥികളെ മുതിര്‍ന്ന വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും മറ്റും നേതൃത്വത്തില്‍ വരവേല്‍ക്കും. പുതിയ വിദ്യാര്‍ഥികള്‍ക്കായി നാലുവര്‍ഷ ബിരുദ പരിപാടിയെക്കുറിച്ചുള്ള ഓറിയന്റേഷന്‍ ക്ലാസും ഉണ്ടാവും.  മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷം മുതല്‍ എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ നാലു വര്‍ഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തൊഴില്‍ശേഷി വളര്‍ത്തലും ഗവേഷണപ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ചുള്ള ദ്വിമുഖ സമീപനം പുലര്‍ത്തുന്ന കേരളത്തിലെ നാലുവര്‍ഷ ബിരുദ പരിപാടി രാജ്യത്തിന് തന്നെ മാതൃകയായിരിക്കും. കേരളത്തെ ജനപക്ഷ വൈജ്ഞാനികസമൂഹമാക്കി വളര്‍ത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് നാലുവര്‍ഷ ബിരുദ പരിപാടി. ഇതോടനുബന്ധിച്ച് ഏകീകൃത അക്കാദമിക് കലണ്ടര്‍ സംസ്ഥാനത്ത് തയ്യാറാക്കിയിട്ടുണ്ട്. ഇതുപ്രകാരമാണ് ക്ലാസ് ആരംഭിക്കുന്നത്.

സാമൂഹ്യനീതിയിലും മതനിരപേക്ഷതയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ, എല്ലാ വിഭാഗങ്ങള്‍ക്കും പ്രാപ്യതയും തുല്യതയും ഉറപ്പാക്കുന്ന, മികവിലും ഗുണനിലവാരത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഉന്നതവിദ്യാഭ്യാസമാണ് സര്‍ക്കാര്‍ സാക്ഷാത്കരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കലാലയങ്ങളില്‍ രൂപീകരിക്കപ്പെടുന്ന അറിവിനെ സമൂഹത്തിന് ഉപയോഗപ്പെടുത്താനും അതുവഴി കേരളത്തെ സാമ്പത്തികശക്തിയായി വളര്‍ത്തുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യം.

യുജിസി മുന്നോട്ടു വെച്ച മിനിമം ക്രെഡിറ്റ്, കരിക്കുലം ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്തുകൊണ്ടും, കേരളത്തിന്റെ പ്രയോഗിക ബദലുകള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടുമാണ് കരിക്കുലം ചട്ടക്കൂട് ഡോ. സുരേഷ് ദാസ് നേതൃത്വം നല്‍കിയ കരിക്കുലം കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്. അറിവ് നേടുന്നതിനൊപ്പം, അറിവ് ഉല്‍പാദിപ്പിക്കുന്നതിനും പ്രായോഗികമായ അറിവുകള്‍ ആര്‍ജ്ജിക്കുന്നതിനും സംരംഭകത്വ താല്‍പര്യങ്ങള്‍ ജനിപ്പിക്കുന്നതിനും സഹായിക്കുന്ന വിധത്തിലാണ് കരിക്കുലം ഫ്രെയിം വര്‍ക്ക്.

സംസ്ഥാനത്തെ മുഴുവന്‍ കോളേജുകളിലും മൂന്നുവര്‍ഷം കഴിയുമ്പോള്‍ ബിരുദം നേടി എക്‌സിറ്റ് ചെയ്യാനും, താല്‍പര്യമുള്ളവര്‍ക്ക് നാലാം വര്‍ഷം തുടര്‍ന്ന് ഓണേഴ്‌സ് ബിരുദം നേടാനും, റിസര്‍ച്ച് താല്‍പര്യം ഉള്ളവര്‍ക്ക് ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം നേടാനും കഴിയുന്ന തരത്തിലുള്ളതാണ് ബിരുദ പ്രോഗ്രാമിന്റെ ഘടന. വിദേശ രാജ്യങ്ങളിലേതുപോലെ പൂര്‍ണ്ണമായും ക്രെഡിറ്റ് അടിസ്ഥാനമാക്കി ഓരോ വിദ്യാര്‍ഥിക്കും സ്വന്തം അഭിരുചികളും ലക്ഷ്യങ്ങളും അനുസരിച്ചു സ്വന്തം കഴിവുകള്‍ വികസിപ്പിക്കാനും പ്രൊഫഷണല്‍ ലക്ഷ്യങ്ങള്‍ക്ക് സഹായകരമാവും വിധം വിഷയ കോമ്പിനേഷന്‍ തിരഞ്ഞെടുത്തു സ്വന്തം ബിരുദഘടന രൂപകല്‍പന ചെയ്യാനും കഴിയുന്ന തരത്തിലാണ് കരിക്കുലം തയ്യാറാക്കിയിരിക്കുന്നത്. അതുവഴി നേടുന്ന ക്രെഡിറ്റുകള്‍ ലോകത്തെ പ്രധാനപ്പെട്ട ക്രെഡിറ്റ് ട്രാന്‍ഫര്‍ സംവിധാനങ്ങളായ യൂറോപ്യന്‍ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സിസ്റ്റവുമായും (ഇസിടിഎസ്) അമേരിക്കന്‍ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സവിധാനവുമായും കൈമാറ്റം ചെയ്യാനാവും.

എല്ലാവിധ മുന്നൊരുക്കങ്ങള്‍ നടത്തിയും ആവശ്യമായ പരിശീലനം എല്ലാതലത്തിലും നല്‍കിയുമാണ് സര്‍വ്വകലാശാലകളെ നാലുവര്‍ഷ ബിരുദം നടപ്പിലാക്കാന്‍ സജ്ജമാക്കിയതെന്നും പുതിയ പാഠ്യ പദ്ധതിയിലേക്ക് പ്രവേശിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള എല്ലാ പിന്തുണയും സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നതായും മന്ത്രി പറഞ്ഞു. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യവികസന കോഴ്‌സുകളും കരിയര്‍ പ്ലാനിംഗും നടത്താന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കേന്ദ്രങ്ങള്‍ (സിഎസ്ഡിസിസിപി) ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. നാലുവര്‍ഷ ബിരുദ പ്രോഗ്രാം സംബന്ധിച്ച ഹാന്‍ഡ് ബുക്ക് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രകാശനം ചെയ്തു.

TAGS : | |
SUMMARY : The four-year undergraduate course will begin on July 1; Unified academic calendar released


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!