ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു; വൈകിട്ട് സംസ്കാരം

തിരുവനന്തപുരം: ഷാർജയില്‍ ആത്മഹത്യ ചെയ്ത അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പുലർച്ചെ 4. 30 ഓടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. 9 മണിയോടെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ മൃതദേഹം എത്തിച്ചു. റീ പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് തീരുമാനം. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായാല്‍ മൃതദേഹം കൊല്ലത്തെ അതുല്യയുടെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ടോടെ വീട്ടുവളപ്പിലാണ് സംസ്‌കാരം.

ഇതിന് മുമ്പ് ഷാർജയില്‍ വെച്ച്‌ പോസ്റ്റ്‌മോര്‍ട്ടം നടന്നിരുന്നു. അതില്‍ ആത്മഹത്യയാണ് എന്നാണ് റിപ്പോർട്ട്‌. എന്നാല്‍ ഇതില്‍ വിശ്വാസമില്ല എന്നാണ് കുടുംബത്തിന്റെ ആരോപണം. അതുല്യയെ ഭര്‍ത്താവ് സതീഷ് കൊലപ്പെടുത്തിയതാണെന്ന ആരോപണത്തില്‍ കുടുംബം ഇപ്പോഴും ഉറച്ച്‌ നില്‍ക്കുകയാണ്. ഇതേ തുടർന്നാണ് റീ പോസ്റ്റുമോർട്ടം നടത്തുന്നത്. ഇക്കഴിഞ്ഞ ജൂലൈ 19നാണ് അതുല്യയെ ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.

ഇതിന് പിന്നാലെ അതുല്യയെ ഭര്‍ത്താവ് സതീഷ് ശങ്കര്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതുല്യയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു. അതുല്യ, സതീഷില്‍ നിന്ന് ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്നും അതുല്യയെ സതീഷ് കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണവുമായി കുടുംബവും രംഗത്ത് വന്നു.

SUMMARY: Body of Atulya, who committed suicide in Sharjah, brought home; funeral to be held in the evening

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പെരിയ കേസ് പ്രതികള്‍ക്ക് തിരിച്ചടി: പരോള്‍ നല്‍കാത്തതിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. പരോള്‍...

നമ്പീശൻ അസോസിയേഷൻ കുടുംബസംഗമവും ഓണാഘോഷവും

ബെംഗളൂരു: ബെംഗളൂരു നമ്പീശൻ അസോസിയേഷന്റെ കുടുംബ സംഗമവും ഓണാഘോഷവും ജാലഹള്ളി ഷെട്ടിഹള്ളിയിലെ...

ചിറയിൻകീഴ് കയ്യാങ്കളി വിവാദം: രമ്യ ഹരിദാസ് കെപിസിസി അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരായി

തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തില്‍ രമ്യ ഹരിദാസ് എംഎല്‍എ കെപിസിസി അന്വേഷണസമിതിക്ക്...

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്ന് ദിവസം മഴ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടിന് ആശ്വാസമായി നാളെ മുതൽ പരക്കെ...

നിതിന്‍ രാജിന്റെ മരണം; ഡോ എം കെ റാമിന് ജാമ്യം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട...

എൻഎസ്എസ് കർണാടക വിജ്ഞാനനഗർ കരയോഗം ഓണാഘോഷം

ബെംഗളൂരു: എസ് എസ് കർണാടക വിജ്ഞാനനഗർ കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം...

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഭരണതലപ്പത്ത് സമഗ്രമായ അഴിച്ചുപണിക്ക് ഒരുങ്ങി സര്‍ക്കാര്‍....

അസമിലെ ആര്‍മി ക്യാമ്പിൽ വെച്ച്‌ ഹൃദയാഘാതം; മലയാളി സൈനികന് ദാരുണാന്ത്യം

കോഴിക്കോട്: അസമിലെ ആര്‍മി ക്യാമ്പിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവസൈനികന്...

Related Articles

Popular Categories