22കാരി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

22കാരി ഭർത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍. പത്തനംതിട്ട വട്ടക്കാവ് കല്ലിടുക്കിനാല്‍ ആര്യാലയം അനില്‍കുമാറിന്റെയും ശകുന്തളയുടെയും ഇളയ മകള്‍ ആര്യ കൃഷ്ണയാണ് (22) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ആര്യയെ കണ്ടെത്തുന്നത്.

പയ്യനാമണ്‍ വേങ്ങത്തടിക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ് ആര്യയും ഭർത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തില്‍ ആശിഷും. സംഭവസമയത്ത് ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവും വീട്ടുകാരും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍‍ കാണുന്നത്. പോലീസ് എത്തി മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here