വര്‍ക്കലയില്‍ കടലില്‍ ചാടിയ പത്താംക്ലാസുകാരി മരിച്ചു; കൂടെ ചാടിയ ആണ്‍സുഹൃത്തിനായി തിരച്ചിൽ

വര്‍ക്കലയില്‍ സുഹൃത്തിനൊപ്പം കടലില്‍ചാടിയ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. വര്‍ക്കല വെണ്‍കുളം സ്വദേശിനിയായ ശ്രേയ എന്ന പതിനാലുകാരിയാണ് സുഹൃത്തിനൊപ്പം കടലില്‍ചാടിയത്. ഇടവ ചെമ്പകത്തിന്‍മൂട് സ്വദേശിയായ സാജന്റെയും സിബിയുടെയും മകളാണ് ശ്രേയ.

വീട്ടുകാര്‍ ഫോണ്‍ നല്‍കാത്തതിലുള്ള വിഷമത്തിലാണ് ശ്രേയ കടലില്‍ ചാടിയതെന്നു സൂചന. ആണ്‍സുഹൃത്തിനൊപ്പമായിരുന്നു കുട്ടി കടലില്‍ ചാടിയത്. വെറ്റക്കട ബീച്ചിലെത്തിയാണ് ഇവര്‍ കടലില്‍ ചാടിയത്.  പെണ്‍കുട്ടിയുടെ മൃതദേഹം ഇന്നലെ വൈകിട്ട് കാപ്പില്‍പൊഴി ഭാഗത്ത് നിന്ന് കണ്ടെത്തി. എന്നാല്‍ ആണ്‍കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ രാത്രി വൈകിയും തുടരുകയാണ്. പ്രതികൂലമായ കാലാവസ്ഥ വെല്ലുവിളിയാണ്.

പത്താം ക്ലാസ് വിദ്യാർഥിയായ ശ്രേയ, സ്കൂളില്‍ പോകാൻ തയ്യാറാവുന്നതിനൊപ്പം മൊബൈലില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതില്‍ മാതാപിതാക്കള്‍ ശകാരിച്ചിരുന്നു. തുടർന്ന് രക്ഷിതാക്കളോട് പിണങ്ങി സ്കൂളില്‍ പോകാതിരുന്ന പെണ്‍കുട്ടിയെ 10.30ഓടെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു.

വെറ്റക്കട കടപ്പുറത്തെത്തിയ ശ്രേയയോടൊപ്പം ഒരു ആണ്‍കുട്ടി കൂടി ഉണ്ടായിരുന്നതായും ഇരുവരും ഏറെ നേരം തീരത്ത് നിന്നശേഷം പിന്നീട് കടലിലേക്ക് ഇറങ്ങി പോകുന്നതും കണ്ടതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളാണ് അയിരൂര്‍ പോലീസിനെയും അഗ്നിശമനസേനയെയും വിവരം അറിയിച്ചത്.

സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അയിരൂർ എം.ജി.എം. മോഡല്‍ സ്കൂളിലെ വിദ്യാർഥിനിയാണ് ശ്രേയ. ധനകാര്യസ്ഥാപനം നടത്തുന്ന സാജൻറെയും അദ്ധ്യാപികയായ സിബിയുടെയും മകളാണ് ശ്രേയ. കുട്ടിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം ജയ്പൂരില്‍ അടിയന്തരമായി ഇറക്കി

ജയ്പൂർ: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 95...

ജന്തര്‍ മന്തര്‍ പ്രതിഷേധം; സിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്ത് ഡല്‍ഹി പോലീസ്

ഡല്‍ഹി: അനുമതിയില്ലാതെ രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിലേക്ക് അതിക്രമിച്ച്‌ കടന്നുവെന്ന് ആരോപിച്ച്‌ സിജെപി...

മമതാ ബാനര്‍ജിക്ക് നേരെ ആക്രമണശ്രമം; യുവതി കസ്റ്റഡിയില്‍

കൊല്‍ക്കത്ത: ബംഗാള്‍ മുൻമുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ ആക്രമണശ്രമമുണ്ടായെന്ന് ടിഎംസി. കാളിഘട്ടിലെ...

അനധികൃത സ്വത്തുസമ്പാദനക്കേസ്: മുൻ വനംവകുപ്പ് ഉദ്യോഗസ്ഥന് മൂന്ന് വർഷം തടവ്; 1.38 കോടി പിഴ

ബെംഗളൂരു: വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ച കേസിൽ കർണാടക വനംവകുപ്പിലെ വിരമിച്ച...

സൗദിയിലെ അരാംകോ ആസ്ഥാനത്ത് ഹൂതികളുടെ ആക്രമണം; കെട്ടിടത്തിൽ തീപ്പിടിത്തം

ദഹ്റാൻ: സൗദിയിലെ അരാംകോ എണ്ണ കമ്പനിയുടെ ദഹ്റാനിലുള്ള ആസ്ഥാനത്തിന് നേരെ ഹൂതി...

വിഭൂതിപുര തടാകത്തിന് സമീപം ഏഴാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ; പ്രായപൂർത്തിയാകാത്ത രണ്ടുപേർ കസ്റ്റഡിയിൽ

ബെംഗളൂരു: നഗരത്തിലെ വിഭൂതിപുര തടാകത്തിന് സമീപം ഏഴാം ക്ലാസ് വിദ്യാർഥിയെ മരിച്ച...

Related Articles

Popular Categories