ഫോണില്‍ നിന്ന് ഭാര്യയെ വിളിച്ചത് വഴിത്തിരിവായി; പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ആന്ധ്രയില്‍ പിടിയില്‍

കാഞ്ഞങ്ങാട് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ കേസിലെ പ്രതി പിടിയിൽ. ആന്ധ്രയില്‍ നിന്നാണ് 35 കാരനായ കുടക് സ്വദേശിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഈ മാസം 15-ാം തീയതി പുലർച്ചെയാണ് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പത്ത് വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച്‌ സ്വര്‍ണം കവര്‍ന്ന് ഉപേക്ഷിച്ചത്.

ഇന്ന് രാത്രിയോട് കൂടി പ്രതിയെ കാസറഗോഡ് എത്തിക്കുമെന്നും പോലീസ് പറഞ്ഞു. സംഭവം നടന്ന് പത്ത് ദിവസം കഴിഞ്ഞതിന് ശേഷമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കുടക് സ്വദേശിയായ യുവാവാണ് പ്രതിയെന്നാണ് നേരത്തെ പോലീസിന് സൂചന ലഭിച്ചിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇയാള്‍ ഒളിവില്‍ തന്നെയായിരുന്നു.

കഴിഞ്ഞ ദിവസം പ്രതിയുടെ ഫോണില്‍ നിന്ന് ഭാര്യക്ക് ഫോണ്‍ വന്നിരുന്നു. ഈ ഫോണ്‍കോളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി ആന്ധ്രയിലാണെന്ന സൂചന പോലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഒളിവില്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തുകയും പോലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

നാളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക. പ്രതി വിചിത്ര സ്വഭാവക്കാരനാണ് എന്നാണ് പോലീസ് പറയുന്നത്. ഒരു സീസണില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുകയും തുടര്‍ന്ന് മാന്യനായി പെരുമാറുകയുമാണ് പ്രതിയുടെ സ്വഭാവം. ഇയാളുടെ പേരില്‍ പോക്‌സോ, പിടിച്ചുപറി ഉള്‍പ്പെടെ വിവിധ കേസുകള്‍ ഉണ്ടെന്നും പോലീസ് പറയുന്നു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം ജയ്പൂരില്‍ അടിയന്തരമായി ഇറക്കി

ജയ്പൂർ: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 95...

ജന്തര്‍ മന്തര്‍ പ്രതിഷേധം; സിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്ത് ഡല്‍ഹി പോലീസ്

ഡല്‍ഹി: അനുമതിയില്ലാതെ രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിലേക്ക് അതിക്രമിച്ച്‌ കടന്നുവെന്ന് ആരോപിച്ച്‌ സിജെപി...

മമതാ ബാനര്‍ജിക്ക് നേരെ ആക്രമണശ്രമം; യുവതി കസ്റ്റഡിയില്‍

കൊല്‍ക്കത്ത: ബംഗാള്‍ മുൻമുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ ആക്രമണശ്രമമുണ്ടായെന്ന് ടിഎംസി. കാളിഘട്ടിലെ...

അനധികൃത സ്വത്തുസമ്പാദനക്കേസ്: മുൻ വനംവകുപ്പ് ഉദ്യോഗസ്ഥന് മൂന്ന് വർഷം തടവ്; 1.38 കോടി പിഴ

ബെംഗളൂരു: വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ച കേസിൽ കർണാടക വനംവകുപ്പിലെ വിരമിച്ച...

സൗദിയിലെ അരാംകോ ആസ്ഥാനത്ത് ഹൂതികളുടെ ആക്രമണം; കെട്ടിടത്തിൽ തീപ്പിടിത്തം

ദഹ്റാൻ: സൗദിയിലെ അരാംകോ എണ്ണ കമ്പനിയുടെ ദഹ്റാനിലുള്ള ആസ്ഥാനത്തിന് നേരെ ഹൂതി...

വിഭൂതിപുര തടാകത്തിന് സമീപം ഏഴാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ; പ്രായപൂർത്തിയാകാത്ത രണ്ടുപേർ കസ്റ്റഡിയിൽ

ബെംഗളൂരു: നഗരത്തിലെ വിഭൂതിപുര തടാകത്തിന് സമീപം ഏഴാം ക്ലാസ് വിദ്യാർഥിയെ മരിച്ച...

Related Articles

Popular Categories