വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കണമെന്ന അപേക്ഷ പിൻവലിച്ച് ദർശൻ

ബെംഗളൂരു: ജൂഡിഷ്യൽ കസ്റ്റഡിയിൽ കഴിയവേ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കണമെന്ന അപേക്ഷ പിൻവലിച്ച് നടൻ ദർശൻ. രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായതോടെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് ദർശൻ കഴിയുന്നത്. വീട്ടിൽ പാകം ചെയ്ത ഭക്ഷണവും വസ്ത്രങ്ങളും മറ്റ് സൗകര്യങ്ങളും ആവശ്യപ്പെട്ടാണ് കർണാടക ഹൈക്കോടതിയിൽ നടൻ ഹർജി സമർപ്പിച്ചത്.

ദർശൻ്റെ അപേക്ഷ നിരസിച്ച വിചാരണക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ദർശൻ്റെ അഭിഭാഷകർ ഹൈക്കോടതിയിൽ മെമ്മോ സമർപ്പിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയും ആവശ്യം നിരസിച്ചതോടെ ഹർജി പിൻവലിക്കാൻ നടൻ തീരുമാനിക്കുകയായിരുന്നു. ജസ്റ്റിസ് ഹേമന്ത് ചന്ദൻഗൗഡറിൻ്റെ സിംഗിൾ ബെഞ്ചാണ് ഹർജി പിൻവലിക്കാൻ അനുമതി നൽകിയത്.

കൊലപാതകക്കേസില്‍ അറസ്റ്റിലാകുന്ന ഒരാള്‍ക്ക് ഇളവ് നല്‍കാന്‍ കഴിയില്ലെന്നും അങ്ങനെ ചെയ്യുന്നത് കര്‍ണാടക പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് മാനുവല്‍ 2021ലെ റൂള്‍ 728ന് എതിരാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ചിത്രദുര്‍ഗ സ്വദേശിയായ രേണുകാ സ്വാമിയെ (33) കൊലപ്പെടുത്തിയ കേസില്‍ ദര്‍ശന്‍, പവിത്ര ഗൗഡ എന്നിവരും മറ്റ് 15 പേരുമാണ് അറസ്റ്റിലായത്.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Actor Darshan withdraws plea for home-cooked food and clothes in judicial custody

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പൊൻമുടി അണക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി; തിരച്ചിൽ ഊർജിതം

ഇടുക്കി: പൊന്മുടി അണക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. പണിക്കൻകുടി...

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

തിരുവനന്തപുരം: കാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള...

മണ്ഡല പുനര്‍നിര്‍ണ്ണയം മറ്റു വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ബിജെപിയുടെ “അവസാന ആയുധ”മെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: മണ്ഡല പുനർനിർണ്ണയ ബില്ലിലൂടെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി...

വരൾച്ചാ ദുരിതാശ്വാസം ലഭിച്ചില്ലെങ്കിൽ ഡൽഹിയിലേക്ക് സമരം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയ്ക്ക് അർഹമായ വരൾച്ചാ ദുരിതാശ്വാസ തുക കേന്ദ്രസർക്കാർ അനുവദിച്ചില്ലെങ്കിൽ ഡൽഹിയിലേക്ക്...

12 ദിവസത്തെ സമരം പിൻവലിച്ച് ആശാ പ്രവർത്തകർ; പ്രതിമാസ ഓണറേറിയത്തിൽ 2,000 രൂപ വർധന

ബെംഗളൂരു: പ്രതിമാസ ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ 12 ദിവസമായി...

പൊൻമുടി അണക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി; തിരച്ചിൽ ഊർജിതം

ഇടുക്കി: പൊന്മുടി അണക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. പണിക്കൻകുടി...

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

തിരുവനന്തപുരം: കാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള...

വരൾച്ചാ ദുരിതാശ്വാസം ലഭിച്ചില്ലെങ്കിൽ ഡൽഹിയിലേക്ക് സമരം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയ്ക്ക് അർഹമായ വരൾച്ചാ ദുരിതാശ്വാസ തുക കേന്ദ്രസർക്കാർ അനുവദിച്ചില്ലെങ്കിൽ ഡൽഹിയിലേക്ക്...

12 ദിവസത്തെ സമരം പിൻവലിച്ച് ആശാ പ്രവർത്തകർ; പ്രതിമാസ ഓണറേറിയത്തിൽ 2,000 രൂപ വർധന

ബെംഗളൂരു: പ്രതിമാസ ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ 12 ദിവസമായി...

അഫ്ഗാനിസ്ഥാനിൽ സ്കൂളിനു സമീപം സ്ഫോടനം: ഏഴ് വിദ്യാർഥികൾ കൊല്ലപ്പെട്ടു, 90 ലധികം പേർക്ക് പരുക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയായ കുനാറിലെ ഒരു സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍...

മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം; പഞ്ചായത്ത് അംഗത്തിന്റെ കാർ തകർത്തു

മൂന്നാർ: മൂന്നാറിൽ കാട്ടാന പടയപ്പയുടെ ആക്രമണം തുടരുന്നു. പെരിയവാരയ്ക്ക് സമീപം കാട്ടാന...

ജക്കൂർ തടാകത്തിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി; മലിനജല ചോർച്ചയെന്ന് സംശയം, അന്വേഷണം ആരംഭിച്ച് അധികൃതർ

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ പ്രമുഖ ജലാശയമായ ജക്കൂർ തടാകത്തിൽ നൂറുകണക്കിന് മത്സ്യങ്ങൾ...

Related Articles

Popular Categories