ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് സ്പെഷ്യല്‍ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. 20 ബസുകളാണ് അധികമായി അനുവദിച്ചിട്ടുള്ളത്. ഡിസംബർ 20 മുതൽ 24വരെ ഈ ബസുകൾ സർവീസ് നടത്തും. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോട്ടയം, പാലക്കാട്, കണ്ണൂർ ജില്ലകളിലേക്കാണ് നിലവിൽ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.. ബുക്കിങ് കൂടുതലാണെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ksrtc.in
SUMMARY: Christmas Holidays: Karnataka RTC Announces Special Services to Kerala















