Wednesday, September 3, 2025
20.5 C
Bengaluru

ബെംഗളൂരുവിലെ ആദ്യത്തെ എസി ഭൂഗർഭ മാർക്കറ്റ് ഉടൻ തുറക്കും

ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ എയർകണ്ടീഷൻ ചെയ്ത ഭൂഗർഭ മാർക്കറ്റ് ഉടൻ തുറക്കുമെന്ന് ബിബിഎംപി അറിയിച്ചു. പാലികെ ബസാർ എന്ന് പേരിട്ടിരിക്കുന്ന മാർക്കറ്റ് വിജയനഗറിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ മാർക്കറ്റ് തുറക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

ന്യൂഡൽഹിയിലെ പാലിക ബസാറിൻ്റെ മാതൃകയിൽ, വിജയനഗർ മെട്രോ സ്റ്റേഷന് സമീപമാണ് പുതിയ മാർക്കറ്റ് സ്ഥാപിച്ചിരിക്കുന്നത്. പച്ചക്കറികളും പൂക്കളും മറ്റ് അവശ്യവസ്തുക്കളും ഇവിടെ ലഭിക്കും. ഓൾഡ് സർവീസ് റോഡിലാണ് ഭൂഗർഭ മാർക്കറ്റ്. 2017 ഡിസംബറിൽ മാർക്കറ്റ് നിർമ്മിക്കാൻ ബിബിഎംപി പദ്ധതിയിട്ടിരുന്നെങ്കിലും ഇപ്പോഴാണ് നിർമാണം പൂർത്തിയാകുന്നത്. 75-ലധികം കടകൾ മാർക്കറ്റിലുണ്ട്.

സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ലൈഡിംഗ് ഡോറുകൾ, എസ്കലേറ്ററുകൾ, എലിവേറ്റർ എന്നിവ ഉപയോഗിച്ച് രൂപകല്പന ചെയ്ത മാർക്കറ്റ് നഗരോത്ഥാന പദ്ധതിക്ക് കീഴിലാണ് നിർമിച്ചത്. അഞ്ച് കോടി രൂപയാണ് നിർമാണ ചെലവ്. രണ്ട് പ്രവേശന കവാടങ്ങളുണ്ട്. മഴവെള്ളം ഒഴുക്കിവിടാനും വെള്ളക്കെട്ട് ഉണ്ടാകുന്നത് തടയാനും പ്രത്യേക പൈപ്പ് ലൈൻ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

TAGS: BENGALURU | MARKET
SUMMARY: Bengaluru’s first air-conditioned underground market set to open

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഇന്ത്യയ്ക്ക് വമ്പൻ ഓഫറുമായി റഷ്യ; ഇന്ത്യക്ക് നൽകുന്ന ക്രൂഡ് ഓയിലിന് വില കുറച്ചു

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിലിന് വില കുറച്ച് റഷ്യ. . ബാരലിന്...

വയനാട്, കാസറഗോഡ് മെഡിക്കൽ കോളേജുകൾക്ക് മെഡിക്കല്‍ കമ്മിഷന്റെ അനുമതി

തിരുവനന്തപുരം: വയനാട്, കാസറഗോഡ് സർക്കാർ മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ...

സ്വർണക്കടത്ത് കേസില്‍ നടി രന്യ റാവുവിന് 102 കോടി രൂപ പിഴ ചുമത്തി ഡിആർഐ

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ ജയിലിൽക്കഴിയുന്ന കന്നഡ നടി രന്യ റാവുവിന് 1...

മൈസൂരു ദസറ; എയർഷോ ഒക്‌ടോബർ രണ്ടിന്

ബെംഗളൂരു: മൈസൂരു ദസറയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വ്യോമസേന എയർഷോ ഒക്‌ടോബർ രണ്ടിന്...

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു 

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,83,12,463 വോട്ടര്‍മാരാണുള്ളത്....

Topics

സ്വർണക്കടത്ത് കേസില്‍ നടി രന്യ റാവുവിന് 102 കോടി രൂപ പിഴ ചുമത്തി ഡിആർഐ

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ ജയിലിൽക്കഴിയുന്ന കന്നഡ നടി രന്യ റാവുവിന് 1...

കോളജില്‍ ഓണാഘോഷത്തിനിടെ തര്‍ക്കം; മലയാളി വിദ്യാര്‍ഥിക്കും സുഹൃത്തിനും കുത്തേറ്റു

ബെംഗളുരു: ബെംഗളുരുവില്‍ ഓണാഘോഷത്തിനിടെ കോളജിലുണ്ടായ തര്‍ക്കത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു. സോലദേവനഹള്ളി...

ബെംഗളൂരുവിനെ മോശമായി ചിത്രീകരിക്കുന്നു; മലയാള സിനിമ ‘ലോക’യ്‌ക്കെതിരെ പരാതിയുമായി സംഘടനകള്‍

ബെംഗളൂരു: മലയാള സിനിമ ‘ലോക’യ്‌ക്കെതിരെ പരാതിയുമായി ബെംഗളൂരുവിലെ സംഘടനകള്‍. ബെംഗളൂരുവിനെയും ബെംഗളൂരു...

ബെംഗളൂരുവില്‍ പെയിംഗ് ഗസ്റ്റായ സ്ത്രീയുടെ മുറിയില്‍ കയറിയയാള്‍ ലൈംഗികാതിക്രമം നടത്തി; എതിര്‍ത്തപ്പോള്‍ കൊള്ളയടിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ പേയിങ് ഗസ്റ്റ് സ്ഥാപനത്തിൽ അതിക്രമിച്ചുകടന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി 21കാരിയായ...

ബെംഗളൂരുവിൽ ഫ്ലാറ്റിൽനിന്ന് വീണ് മലയാളി വിദ്യാർഥിനി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഫ്ലാറ്റിൽനിന്ന് താഴേയ്ക്ക് വീണ് മലയാളി വിദ്യാർഥിനി മരിച്ചു. വൈറ്റ്ഫീൽഡ്...

ക്രോക്സ് ചെരുപ്പിനകത്ത് കയറിയിരുന്ന പാമ്പിന്റെ കടിയേറ്റു; സോഫ്റ്റ് വെയർ എഞ്ചിനീയർക്ക് ദാരുണാന്ത്യം

ബെംഗളൂരു:​ ക്രോക്സ് ചെരുപ്പിനകത്ത് കയറിയിരുന്ന പാമ്പിന്റെ കടിയേറ്റ് ബെംഗളൂരുവില്‍ സോഫ്റ്റ് വെയർ...

ഓണം യാത്രാതിരക്ക്; കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 90 സ്പെഷ്യല്‍ സര്‍വീസുകള്‍

ബെംഗളൂരു : ഓണത്തിനോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് സെപ്റ്റംബർ രണ്ടുമുതൽ നാലുവരെ കേരളത്തിന്റെ...

രാജീവ്‌ ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ ചന്ദ്രശേഖർ അന്തരിച്ചു

ബെംഗളൂരു : ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ...

Related News

Popular Categories

You cannot copy content of this page