Monday, January 12, 2026
23.3 C
Bengaluru

ശ്രുതിക്കൊപ്പം നാട് ഒന്നാകെയുണ്ട്, ദുരിതങ്ങളെയും വെല്ലുവിളികളെയും അതിജീവിക്കാൻ ആകട്ടേ: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരില്ലാതായ ചൂരൽമല സ്വദേശിനിയായ ശ്രുതിയുടെ പ്രതിശ്രുതവരൻ ജെൻസന്റെ അപകടമരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജെൻസനും ശ്രുതിയും ബന്ധുക്കളും അപകടത്തിൽപ്പെട്ട വാർത്ത ഹൃദയഭേദകമായിരുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ശ്രുതിയുടെകൂടെ ഈ നാടുണ്ടെന്ന ഉറപ്പാണ് നമുക്കിപ്പോൾ നൽകാൻ സാധിക്കുക. ദുരിതങ്ങളെയും വെല്ലുവിളികളെയും അതിജീവിക്കാൻ ശ്രുതിക്ക് ആകട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട്‌ മൂന്നരയോടെ കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ വെള്ളാരംകുന്നിൽ ശ്രുതിക്കൊപ്പം വാനിൽ സഞ്ചരിക്കവേയുണ്ടായ അപകടത്തിലാണ് ജെൻസണ്‌ സാരമായി പരുക്കേറ്റത്. ശ്രുതിയുടെ കുടുംബാംഗങ്ങളായ ഏഴുപേരും കൂടെയുണ്ടായിരുന്നു. ഇവർ സഞ്ചരിച്ച വാൻ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജെൻസൺ ബുധനാഴ്ച രാത്രിയാണ് മരിച്ചത്. അപകടത്തിൽ ശ്രുതിയുടെ കാലിനും പരുക്കേറ്റിരുന്നു.

ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, അനുജത്തി ശ്രേയ എന്നിവർ ഉരുൾപൊട്ടലിൽ മരിച്ചിരുന്നു. അപകട ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് പോയതിനാലാണ്‌ ശ്രുതി ഉരുൾപൊട്ടലിൽനിന്ന്‌ രക്ഷപെട്ടത്‌. അടുത്ത ദിവസം പുലർച്ചെ മേപ്പാടിയിലെത്തിയതുമുതൽ ശ്രുതിയെ ചേർത്തുപിടിച്ച് ജെൻസനുമുണ്ടായിരുന്നു. ഈ കരുതലാണ്‌ ഇപ്പോൾ നഷ്ടമായത്. കുടുംബം പൂർണമായും നഷ്ടമായപ്പോൾ ശ്രുതിക്ക്‌ താങ്ങും തണലുമായി ജെൻസൻ ഒപ്പംനിന്നു.

വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട ശ്രുതിയും ജെൻസണും സ്കൂൾകാലംമുതൽ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹനിശ്ചയത്തിലേക്കെത്തിയത്. കഴിഞ്ഞ ജൂണിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. വിവാഹം ഡിസംബറിൽ നടത്താനായിരുന്നു വീട്ടുകാരുടെ തീരുമാനം. അതിനിടയിലാണ് ഉരുൾപൊട്ടലുണ്ടായത്‌. ഇതോടെ വിവാഹം നടത്തുന്നത്‌ ഒരുവർഷത്തേക്ക്‌ നീട്ടിവെച്ചു. ബന്ധുക്കളുടെ അനുവാദത്തോടെ വിവാഹത്തിനായിരുന്നു ഇരുവരുടെയും തീരുമാനം.
<br>
TAGS : WAYANAD LANDSLIDE
SUMMARY : The whole country is with Shruti, let her overcome the miseries and challenges: Chief Minister

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സ്വർണവിലയില്‍ വൻകുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 1,240 രൂപ കൂടി...

ടിപി വധക്കേസ്; ഒന്നാം പ്രതി എംസി അനൂപിന് പരോള്‍

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഒന്നാം പ്രതി എംസി അനൂപിന് പരോള്‍....

കുന്ദമം​ഗലത്ത് വാഹനാപകടം: മൂന്ന് മരണം

കോ​ഴി​ക്കോ​ട്: കു​ന്ന​മം​ഗ​ല​ത്ത് കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. ര​ണ്ട്...

യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ഹുബ്ബള്ളിയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിതായി പരാതി....

Topics

ലോക റെക്കോർഡ് സ്വന്തമാക്കി ‘മെഗാ ബൈബിൾ പകർത്തിയെഴുത്ത്’

ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ്‌ ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ...

മെട്രോ പിങ്ക് ലൈനില്‍ പരീക്ഷണ ഓട്ടം ഇന്നുമുതൽ

ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനില്‍ കല്ലേന അഗ്രഹാര മുതൽ താവരക്കരെ...

എറണാകുളം ഇന്റർസിറ്റി, മംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും

ബെംഗളൂരു: എറണാകുളം ഇന്റർസിറ്റിയും മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസും പുറപ്പെടുന്ന സ്റ്റേഷനുകള്‍...

കന്നഡ എഴുത്തുകാരി ആശാ രഘുവിനെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരിയും പ്രസാധകയുമായ ആശാ രഘുവിനെ (46) മരിച്ച...

ബെംഗളൂരുവില്‍ 23 ഇടങ്ങളിൽ കൂടി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തും

ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ...

ബി.കെ രവി ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റിയുടെ പുതിയ വൈസ് ചാൻസലര്‍

ബെംഗളൂരു: ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റി (ബിഎൻയു) വൈസ് ചാൻസലറായി പ്രൊഫസർ ബി...

ബെംഗളൂരുവിൽനിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: പൊങ്കൽ, മകരസംക്രാന്തി ആഘോഷങ്ങളോടനുബന്ധിച്ച യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്...

Related News

Popular Categories

You cannot copy content of this page