Monday, January 12, 2026
18 C
Bengaluru

കേരളത്തില്‍ ഏഴ് ദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആന്ധ്രാ ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും നാളെയും ( ചൊവ്വാഴ്ചയും ബുധനാഴ്ചയും) ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ബുധനാഴ്ച കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
<BR>
TAGS : RAIN ALERTS | KERALA
SUMMARY : Rain likely for seven days in Kerala; Yellow alert in various districts

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കോട്ടയത്ത് യുവതിയേയും യുവാവിനേയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടയം: കാ​ഞ്ഞി​ര​പ്പ​ള്ളി​ക്ക് സ​മീ​പം കൂ​വ​പ്പ​ള്ളി കു​ള​പ്പു​റ​ത്ത് വീ​ടി​നു​ള്ളി​ൽ യു​വാ​വി​നെ​യും വീ​ട്ട​മ്മ​യെ​യും മ​രി​ച്ച...

ഐഎസ്ആർഒയുടെ പുതുവർഷത്തിലെ ആദ്യ വിക്ഷേപണം ഇന്ന്

ബെംഗളൂരു: ഐഎസ്ആർഒയുടെ പുതുവർഷത്തിലെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഇന്നു ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട...

ബൈക്കപകടം: മലയാളി നഴ്സിങ് വിദ്യാർഥി മരിച്ചു

ബെംഗളൂരു: മാണ്ഡ്യ വിവി നഗറിലുണ്ടായ ബൈക്കപകടത്തില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു. കക്കയം...

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ ഡ്രോണുകള്‍; വെടിവച്ചിട്ട് ഇന്ത്യന്‍ സൈന്യം

ശ്രീനഗർ: ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്റെ ഡ്രോൺ നീക്കങ്ങൾ...

വന്ദേഭാരത് സ്ലീപ്പറില്‍ 180 കി.മീ വേഗതയിൽ ആഡംബര യാത്ര; കുറഞ്ഞ ടിക്കറ്റിന് 960 രൂപ

ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ പ്രീമിയം സർവീസായ വന്ദേ ഭാരത് സ്ലീപ്പർ...

Topics

ലോക റെക്കോർഡ് സ്വന്തമാക്കി ‘മെഗാ ബൈബിൾ പകർത്തിയെഴുത്ത്’

ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ്‌ ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ...

മെട്രോ പിങ്ക് ലൈനില്‍ പരീക്ഷണ ഓട്ടം ഇന്നുമുതൽ

ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനില്‍ കല്ലേന അഗ്രഹാര മുതൽ താവരക്കരെ...

എറണാകുളം ഇന്റർസിറ്റി, മംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും

ബെംഗളൂരു: എറണാകുളം ഇന്റർസിറ്റിയും മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസും പുറപ്പെടുന്ന സ്റ്റേഷനുകള്‍...

കന്നഡ എഴുത്തുകാരി ആശാ രഘുവിനെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരിയും പ്രസാധകയുമായ ആശാ രഘുവിനെ (46) മരിച്ച...

ബെംഗളൂരുവില്‍ 23 ഇടങ്ങളിൽ കൂടി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തും

ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ...

ബി.കെ രവി ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റിയുടെ പുതിയ വൈസ് ചാൻസലര്‍

ബെംഗളൂരു: ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റി (ബിഎൻയു) വൈസ് ചാൻസലറായി പ്രൊഫസർ ബി...

ബെംഗളൂരുവിൽനിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: പൊങ്കൽ, മകരസംക്രാന്തി ആഘോഷങ്ങളോടനുബന്ധിച്ച യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്...

ബെംഗളൂരുവിൽ വീണ്ടും കുടിയൊഴിപ്പിക്കൽ; തനിസാന്ദ്രയിൽ വീടുകൾ പൊളിച്ചുമാറ്റി

ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും...

Related News

Popular Categories

You cannot copy content of this page