ദുരഭിമാന കൊല; തെലങ്കാനയിൽ സഹോദരൻ വനിതാ കോൺസ്റ്റബിളിനെ കൊലപ്പെടുത്തി

തെലങ്കാന: വനിതാ കോണ്‍സ്റ്റബിളിനെ സഹോദരന്‍ മഴുകൊണ്ട് വെട്ടിക്കൊന്നു. ഹൈദരാബാദിലെ ഹയാത് നഗര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ നാഗമണിയാണ് കൊല്ലപ്പെട്ടത്. തെലങ്കാന ഇബ്രാഹിം പട്ടണത്തിലാണ് സംഭവം. അന്യ ജാതിക്കാരനെ വിവാഹം കഴിച്ചു എന്നതാണ് ദുരഭിമാന കൊലപാതകത്തിന് പിന്നിലുളള കാരണം. 15 ദിവസം മുമ്പായിരുന്നു നാഗമണിയുടെ വിവാഹം.

സംഭവത്തില്‍ സഹോദരനായ പരമേശിനെ പോലീസ് അറസ്റ്റ് ചെയ്തു .നാഗമണി റായപോലു സ്വദേശിയായ ശ്രീകാന്തുമായുള്ള നാല് വര്‍ഷത്തെ പ്രണയത്തെ തുടര്‍ന്നായിരുന്നു വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ മറിടകന്ന്  യാദ്ഗിരിഗുട്ടയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചത്. വിവാഹശേഷം ശ്രീകാന്തിനൊപ്പം ഹൈദരാബാദിലേക്ക് താമസം മാറി. അച്ഛനും അമ്മയും മരിച്ചതിനാല്‍ നാഗമണിക്ക് ഉറ്റവരായി സഹോദരങ്ങള്‍ മാത്രമാണുണ്ടായിരുന്നത്.

ബന്ധുക്കളില്‍ പലരും ദമ്പതികളെ വിളിച്ച് വിവാഹശേഷവും ഭീഷണി തുടര്‍ന്നു. സഹോദരന്‍ പരമേശ് പല തവണ നാഗമണിയെ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവില്‍ പോലീസ് സഹോദരനുള്‍പ്പടെയുള്ള ബന്ധുക്കളെ വിളിച്ച് വരുത്തി ഭീഷണി നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സ്വത്ത് ഭാഗം വയ്ക്കുന്ന കാര്യം സംസാരിക്കാന്‍ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് ചില ബന്ധുക്കള്‍ നാഗമണിയെ വിളിച്ചു. ഇതനുസരിച്ച് ഹൈദരാബാദിന്റെ സമീപജില്ലയായ രംഗറെഡ്ഡിയിലെ ഇബ്രാഹിം പട്ടണത്തുള്ള വീട്ടിലേക്ക് ഇന്നലെ നാഗമണിയും ശ്രീകാന്തുമെത്തി. രാത്രി അവിടെ കഴിഞ്ഞ് ഇന്ന് രാവിലെ നാഗമണി ഡ്യൂട്ടിക്കും ശ്രീകാന്ത് ജോലിക്കുമായി മടങ്ങി.

വഴിയില്‍ വച്ചാണ് സഹോദരന്‍ പരമേശ് കാറുമായി വന്ന് നാഗമണി സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചിടുന്നത്. നിലത്ത് വീണ് കിടന്ന നാഗമണി ഭര്‍ത്താവിനെ വിളിച്ച് സഹോദരന്‍ തന്നെ ആക്രമിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ ഫോണ്‍ കട്ടായി. കാറില്‍ കരുതിയിരുന്ന മഴു ഉപയോഗിച്ച് പരമേശ് നാഗമണിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കഴുത്തിനും നെഞ്ചിനും മാരകമായി മുറിവേറ്റ നാഗമണി സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പരമേശിനെ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.

സ്വത്ത് ഭാഗം വയ്‌ക്കേണ്ടി വരുമെന്നതിനാലും ഇതരസമുദായക്കാരനെ വിവാഹം ചെയ്തതിനാലുമാണ് നാഗമണിയെ കൊലപ്പെടുത്തിയതെന്ന് പരമേശ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് മഹേശ്വരം ഡി സി പി ഡി സുനിത റെഡ്ഡി വ്യക്തമാക്കി.
<BR>
TAGS : HONOR KILLING
SUMMARY : Honor killing; Brother kills woman constable in Telangana

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണ വിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ വീണ്ടും വർധനവ്. 22 കാരറ്റ് സ്വർണത്തിന്റെ...

ക്ലീൻ ജയിൽ; നിരോധിത വസ്തുരഹിത ജയിലായി ബെംഗളൂരു സെൻട്രൽ ജയിൽ

ബെംഗളൂരു: നിരോധിത വസ്തുക്കളുടെ സാന്നിധ്യം ഇല്ലാത്ത ജയിലായി ബെംഗളൂരു സെൻട്രൽ ജയിലിനെ...

നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവ്; കല ബാംഗ്ലൂർ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

ബെംഗളൂരു: നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവ് പ്രവാസി സമൂഹത്തിന് അധിക...

പോലിസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറിയ കേസ്; ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തേക്കില്ല

പത്തനംതിട്ട: അടൂര്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍...

തിരുവനന്തപുരത്തെ പ്ലസ് വൺ വിദ്യാർഥിയുടെ കൊലപാതകം; പെൺകുട്ടിയടക്കം 3 പേർ കസ്റ്റഡിയിൽ, കൊലയിലേക്ക് നയിച്ചത് പ്രണയവുമായി ബന്ധപ്പെട്ട തർക്കം

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറയിൽ 17- കാരൻ്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ...

സ്വർണ വിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ വീണ്ടും വർധനവ്. 22 കാരറ്റ് സ്വർണത്തിന്റെ...

ക്ലീൻ ജയിൽ; നിരോധിത വസ്തുരഹിത ജയിലായി ബെംഗളൂരു സെൻട്രൽ ജയിൽ

ബെംഗളൂരു: നിരോധിത വസ്തുക്കളുടെ സാന്നിധ്യം ഇല്ലാത്ത ജയിലായി ബെംഗളൂരു സെൻട്രൽ ജയിലിനെ...

നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവ്; കല ബാംഗ്ലൂർ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

ബെംഗളൂരു: നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവ് പ്രവാസി സമൂഹത്തിന് അധിക...

പോലിസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറിയ കേസ്; ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തേക്കില്ല

പത്തനംതിട്ട: അടൂര്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍...

ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം 

നീലേശ്വരം: ദേശീയപാതയില്‍ പടന്നക്കാട് നെഹ്‌റു കോളജിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്...

വിശാഖപട്ടണം ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ റിഫൈനറിയില്‍ വന്‍ തീപിടിത്തം

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണം മൽക്കാപുരത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് റിഫൈനറിയിൽ...

കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ഓണവും ആഘോഷിച്ച് ‘ഓണവില്ല് 2026’

ബെംഗളൂരു: കേരളപ്പിറവി, കന്നഡ രാജ്യോത്സവം, ഓണം എന്നീ മൂന്ന് ആഘോഷങ്ങളും സമന്വയിപ്പിച്ച്...

Related Articles

Popular Categories