Friday, January 2, 2026
25.9 C
Bengaluru

ഇലക്ടറൽ ബോണ്ട്‌; ബി. വൈ. വിജയേന്ദ്രക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

ബെംഗളൂരു: ഇലക്ടറൽ ബോണ്ടിൻ്റെ മറവിൽ പണം തട്ടിയെന്ന കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി. വൈ. വിജയേന്ദ്രയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ കർണാടക ഹൈക്കോടതി റദ്ദാക്കി. ബെംഗളൂരുവിൽ നിന്നുള്ള സാമൂഹിക പ്രവർത്തകൻ ആദർശ് ആർ. അയ്യരുടെ പരാതിയിൽ സെപ്റ്റംബറിലാണ് സിറ്റി പോലീസ് വിജയേന്ദ്ര, കേന്ദ്രമന്ത്രി നിർമല സീതാരാമൻ, ബിജെപി നേതാവ് നളിൻ കുമാർ കട്ടീൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ, എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‍തത്.

ഡിസംബർ മൂന്നിന് കട്ടീലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇലക്‌ടറൽ ബോണ്ടുകളുടെ മറവിൽ പണം തട്ടുകയും, ഇത് പിന്നീട് തിരഞ്ഞെടുപ്പിനായി ദുരുപയോഗം ചെയ്‌തെന്നുമായിരുന്നു പരാതിയിലെ ആരോപണം. എന്നാൽ കേസിൽ വിജയേന്ദ്ര ഉൾപ്പെട്ടതായി യാതൊരു തെളിവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളിൽ കൃത്യമായ അന്വേഷണം നടത്തേണ്ടത് പോലീസിന്റെ കടമയാണെന്നും, എഫ്ഐആർ രജിസ്റ്റർ ചെയ്തത് കൊണ്ടുമാത്രം ഒരാൾ കേസിൽ ഉൾപ്പെട്ടതായി ആരോപിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

TAGS: KARNATAKA | HIGH COURT
SUMMARY: Karnataka HC quashes FIR against BJP state president Vijayendra

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കാറിടിച്ച്‌ പരുക്കേറ്റയാള്‍ മരിച്ച സംഭവം; നടൻ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പോലീസ്

കോട്ടയം: മധ്യ ലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ത്ഥ് ഓടിച്ച വാഹനമിടിച്ചു ഒരാള്‍...

ശബരിമല സ്വര്‍ണക്കൊള്ള കേ‌സ്: ജാമ്യം തേടി എൻ. വാസു സുപ്രിംകോടതിയില്‍

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള, ജാമ്യത്തിനായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്‌ എന്‍.വാസു...

താമരശ്ശേരി ചുരത്തിൽ അതിരൂക്ഷ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചുരം കയറാനായുള്ള വാഹനങ്ങളുടെ നീണ്ട...

പുതുവത്സരത്തില്‍ മലയാളി കുടിച്ചത് 125.64 കോടിയുടെ മദ്യം

തിരുവനന്തപുരം: പുതുവത്സരാഘോഷത്തില്‍ മദ്യത്തിനായി മലയാളി ചെലവഴിച്ചത് 125.64 കോടി രൂപ. പുതുവര്‍ഷ...

മലപ്പുറത്ത് ചെരുപ്പ് കമ്പനിയില്‍ വൻ തീപിടിത്തം

മലപ്പുറം: പൂക്കോട്ടൂരിലെ ചെരുപ്പ് കമ്പനിയില്‍ വൻ തീപിടിത്തം. ആർക്കും ആളപായമില്ല. വിവിധ...

Topics

ബെസ്‌കോം പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി

ബെംഗളുരു: നഗരത്തിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി...

ഹെബ്ബാൾ മേൽപ്പാലത്തിലെ രണ്ടാമത്തെ ലൂപ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിൽ നിർമിച്ച രണ്ടാമത്തെ ലൂപ് റോഡ് താഗതത്തിന് തുറന്നുകൊടുത്തു....

ലോകായുക്ത റെയ്ഡ്; ബിഡിഎ ഉദ്യോഗസ്ഥന്റെ 1.53 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ്...

ചിത്രസന്തേ 4ന്

  ബെംഗളുരു: ചിത്രങ്ങളുടെ ഉത്സവമായ ചിത്രസന്തേ (ചിത്രചന്ത) നാലിന് കുമാരകൃപ റോഡിൽ നടക്കും....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള ട്രെയിൻ സര്‍വീസുകളില്‍ നിയന്ത്രണം

ബെംഗളുരു: ബാനസവാടി-ബയ്യപ്പനഹള്ളി എസ്എംവിടി സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി 3, 4,5...

പിജി താമസ സ്ഥലത്ത് ഗ്യാസ് സിലിൻഡർ സ്ഫോടനം: യുവാവ് മരിച്ചു

ബെംഗളൂരു: പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചു യുവാവ് മരിച്ചു....

നന്ദി ഹിൽസിൽ പുതുവത്സര രാവിൽ സന്ദര്‍ശക വിലക്ക്

ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി....

പുതുവത്സരാഘോഷം; ബെംഗളൂരുവില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ എം ജി റോഡ്‌...

Related News

Popular Categories

You cannot copy content of this page