Tuesday, July 8, 2025
25.3 C
Bengaluru

ബെംഗളൂരു സബർബൻ റെയിൽ പദ്ധതി; രണ്ടാം ഘട്ട പ്രവൃത്തി സർക്കുലർ റെയിലുമായി സംയോജിപ്പിക്കും

ബെംഗളൂരു: ബംഗളൂരു സബർബൻ റെയിലിൽ രണ്ടാം ഘട്ട പാതയുടെ പ്രവൃത്തി സർക്കുലർ റെയിൽ പദ്ധതിയുമായി സംയോജിപ്പിക്കും. 146 കിലോമീറ്റർ പാതയാണ് രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ളത്. ദേവനഹള്ളി മുതൽ ചിക്കബല്ലാപുര (18 കിമീ), ചിക്കബാനവാര മുതൽ കുനിഗൽ വരെ (50 കിമീ), ചിക്കബാനവര മുതൽ ഡോബ്ബാസ്പേട്ട് വരെ (36 കിമീ), കെംഗേരി മുതൽ ഹെജ്ജാല വരെ (11 കിമി), ഹീലലിഗെ മുതൽ ആനേക്കൽ റോഡ് (11 കിമീ) രാജനുകുണ്ടെ മുതൽ ഒഡേരഹള്ളി (20 കിമീ.) എന്നിങ്ങനെയാണ് ബെംഗളൂരു സബർബൻ റെയിലിന്‍റെ രണ്ടാം ഘട്ട വിപുലീകരണം നടക്കുക.

കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്‍റെ കമ്പനി (കെ- റൈഡ്) രണ്ടാം ഇടനാഴി പാക്കേജ് പ്രകാരം എട്ട് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിന് നാഗാർജുന കൺസ്ട്രക്ഷൻ കമ്പനിക്ക് 501 കോടി രൂപയുടെ കരാർ നൽകിയിട്ടുണ്ട്. കരാർ അനുസരിച്ച് 24 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണം. കെഎസ്ആർ ബെംഗളൂരു-ദേവനഹള്ളി, ബൈയപ്പനഹള്ളി-ചിക്കബാനവര, കെംഗേരി – വൈറ്റ്ഫീൽഡ്, ഹീലാലിഗെ-രാജനുകുണ്ടേ എന്നിങ്ങനെ 148.17 കിലോമീറ്റർ ദൈർഘ്യമുള്ള നാല് ഇടനാഴികളാണ് ബെംഗളൂരു സബർബൻ റെയിൽ ഒന്നാം ഘട്ടത്തിലുള്ളത്. ഇത് 2028ൽ പൂർത്തിയാകും.

അതേസമയം, കേന്ദ്ര റെയിൽവേ മന്ത്രാലയം ബെംഗളൂരുവിന് ചുറ്റും 287 കിലോമീറ്റർ വൃത്താകൃതിയിൽ സർക്കുലർ റെയിൽ ശൃംഖല നിർമിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് ദൊഡ്ഡബല്ലാപൂർ (40.9 കിമീ), ദൊഡ്ഡബല്ലാപുര-ദേവനഹള്ളി (28.5 കിമീ), ദേവനഹള്ളി-മാലൂർ (46.5 കിമീ), മാലൂർ- ഹീലാലിഗെ (52 കിമീ), ഹെജ്ജാല-സോലൂർ (43.5 കിമീ), സോളൂർ-നിഡവണ്ട (34.2 കിമീ), ഹെജ്ജാല-ഹീലാലിഗെ (42 കിമീ) എന്നീ റൂട്ടുകളെ ബന്ധിപ്പിക്കും.

TAGS: BENGALURU | SUBURBAN RAIL PROJECT
SUMMARY: Bengaluru Suburban Railway Phase 2 to cover 146 km, aligns with proposed circular rail network

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ “ചിങ്ങനിലാവ്”: ടിക്കറ്റ് പ്രകാശനം

ബെംഗളൂരു: വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ നടത്തുന്ന ഓണാഘോഷം ‘ചിങ്ങനിലാവ് 2025’...

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ നേരിയ വർധന. ഒരു പവൻ സ്വർണത്തിന്...

സ്‌കൂട്ടറില്‍ കാറിടിച്ച്‌ തോട്ടിലേക്ക് തെറിച്ചു വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: കാറിടിച്ച്‌ തോട്ടില്‍ വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. ദേശീയപാത...

സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച്‌ അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച്‌ മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു....

ഓൺലൈൻ വാതുവെയ്പും ചൂതാട്ടവും നിരോധിക്കാൻ നിയമഭേദഗതിയുമായി സർക്കാർ

ബെംഗളൂരു: ഓൺലൈൻ വാതുവെയ്പും ചൂതാട്ടവും നിരോധിക്കാൻ നിയമഭേദഗതിക്കൊരുങ്ങി കർണാടക സർക്കാർ. പ്രധാനമായും...

Topics

ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കും; അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

ബെംഗളൂരു: ബിബിഎംപിയെ 5 ചെറുകോർപറേഷനുകളാക്കി വിഭജിക്കുന്നതുമായി ബന്ധപ്പെട്ട ഗ്രേറ്റ് ബെംഗളൂരു ബില്ലിനെക്കുറിച്ചുള്ള...

ബെംഗളൂരുവിൽ വൻ ലഹരിവേട്ട: 4.5 കോടി രൂപയുടെ ലഹരി വസ്തുക്കളുമായി 2 നൈജീരിയൻ പൗരൻമാർ അറസ്റ്റിൽ

ബെംഗളൂരു: രാജനകുണ്ഡെയിൽ 4.5 കോടി രൂപ വിലയുള്ള ലഹരി വസ്തുക്കളുമായി 2...

പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിൽ 18 വാഹനങ്ങൾ തല്ലിതകർത്തു

ബെംഗളൂരു: ഹൊങ്ങസന്ദ്രയിൽ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അക്രമിസംഘം 18 വാഹനങ്ങൾ...

മാട്രിമോണിയൽ സൈറ്റിലൂടെ സൈബർ തട്ടിപ്പ്; 34 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയുമായി യുവാവ്

ബെംഗളൂരു: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി സൈബർ തട്ടിപ്പിലൂടെ 34 ലക്ഷം...

സുരക്ഷിതമല്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നടപടിയുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: ഗുണനിലവാരമില്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നടപടിയുമായി ബെംഗളൂരു ട്രാഫിക് പോലീസ്. ഐഎസ്ഐ...

വാഹനാപകടം; മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി മരിച്ചു. എറണാംകുളം...

പുതിയ 5 റൂട്ടുകളിൽ സർവീസുമായി ബിഎംടിസി

ബെംഗളൂരു: പുതിയ 5 റൂട്ടുകളിൽ നോൺ എസി ബസ് സർവീസുമായി ബിഎംടിസി....

കോടിക്കണക്കിനുരൂപയുടെ നിക്ഷേപ തട്ടിപ്പ്; മലയാളി ദമ്പതിമാരുടെപേരിൽ കേസ്

ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടികമ്പനി നടത്തി കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി...

Related News

Popular Categories

You cannot copy content of this page