Monday, August 4, 2025
26.4 C
Bengaluru

ഇംഗ്ലണ്ടിനെതിരായ ടി-20; ഇന്ത്യയ്ക്ക് ആവേശകരമായ വിജയം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20യില്‍ ഇന്ത്യയ്ക്ക് ആവേശകരമായ വിജയം. 166 റണ്‍സ് വിജയലക്ഷ്യം എട്ടുവിക്കറ്റ് നഷ്ടത്തില്‍ നാല് പന്ത് ബാക്കി നില്‍ക്കെ മറികടന്നു. 72 റണ്‍സ് എടുത്തു പുറത്താകാതെ നിന്ന തിലക് വര്‍മയാണ് മാച്ചിലെ താരം. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.

ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും പതറാതെ പിടിച്ചുനിന്ന തിലക് വര്‍മ, അവസാനം 2 ബൗണ്ടറി അടിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ മിക്ക ബാറ്റര്‍മാര്‍ക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണു. അക്‌സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും രണ്ടു വിക്കറ്റുകള്‍ നേടി.

45 റണ്‍സ് എടുത്ത ജോസ് ബട്‌ലര്‍ ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയുടെ മറുപടി ബാറ്റിംഗും തകര്‍ച്ചയോടെ ആയിരുന്നു.19 റണ്‍സ് നേടുന്നതിനിടെ ഓപ്പണര്‍മാര്‍ മടങ്ങി. 5 റണ്‍സ് ആയിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ഇടയ്ക്ക് വിക്കറ്റുകള്‍ വീണെങ്കിലും 72 റണ്‍സെടുത്ത തിലക് വര്‍മ ഇന്ത്യയെ വിജയതീരത്ത് എത്തിച്ചു. തിലക് വര്‍മ തന്നെയാണ് മത്സരത്തിലെ താരം.

TAGS: SPORTS | CRICKET
SUMMARY: India beats England in second T20

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം: രാഹുൽ ഗാന്ധിയുടെ ബെംഗളൂരുവിലെ പ്രതിഷേധം ഓഗസ്റ്റ് 8ലേക്ക് മാറ്റി

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ക്രമക്കേട് നടന്നെന്ന...

എം.ആർ.അജിത്കുമാർ എക്സൈസ് കമീഷണറായി ചുമതലയേറ്റു

തിരുവനന്തപുരം: എക്സൈസ് കമീഷണറായി എ.ഡി.ജി.പി എം.ആർ.അജിത്കുമാർ ചുമതലയേറ്റു. തിങ്കളാഴ്ച ഉച്ചക്ക് 12.30...

സ്വർഗറാണി സിൽവർ ജൂബിലി തിരുനാളിന് കൊടിയേറി

ബെംഗളൂരു: സ്വർഗറാണി ക്നനായ കത്തോലിക്ക ഫോറോന ദേവാലയത്തിലെ സിൽവർ ജൂബിലി തിരുനാളിന്...

മാവേലിക്കരയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു

ആലപ്പുഴ: മാവേലിക്കരയില്‍ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് ഒരാള്‍ മരിച്ചു. ഹരിപ്പാട് സ്വദേശി വിനു...

ടിപി വധക്കേസ് പ്രതി ടി.കെ. രജീഷിന് പരോള്‍

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതി ടി.കെ. രജീഷിന് പരോള്‍....

Topics

ബെംഗളൂരുവിലെ ലഹരി വ്യാപനം തടയാൻ ആന്റി നാർക്കോട്ടിക് ടാക്സ് ഫോഴ്സ് രൂപീകരിച്ച് സർക്കാർ

ബെംഗളൂരു: നഗരത്തിൽ വർധിക്കുന്ന ലഹരിമരുന്ന് വ്യാപനം തടയാൻ ആന്റി നാർകോട്ടിക് ടാസ്ക്...

നമ്മ മെട്രോ യെലോ ലൈൻ: സർവീസ് പുലർച്ചെ 5 മുതൽ രാത്രി 11 വരെ

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ പുലർച്ചെ...

ഗവർണറുടെപേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്; കേസെടുത്തു

ബെംഗളൂരു: കർണാടക ഗവർണറുടെപേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു....

ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശിയായ പി.ജി. ഉടമ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി ബിരുദ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ പേയിങ്...

തിരഞ്ഞെടുപ്പ് കമ്മിഷന് എതിരായ രാഹുലിന്റെ പ്രതിഷേധം; എതിർ സമരവുമായി ബിജെപി

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ബെംഗളൂരുവിൽ...

കന്യാസ്ത്രീകളുടെ അറസ്റ്റ്: ബെംഗളൂരുവില്‍ വന്‍ പ്രതിഷേധറാലി 

ബെംഗളൂരു: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് ബെംഗളൂരു അതിരൂപത,...

മലിനജല ശുദ്ധീകരണ പ്ലാന്റുകളിലെ ജലത്തിന്റെ ഗുണമേന്മ വർധിപ്പിക്കാൻ ബിഡബ്ല്യുഎസ്എസ്ബി

ബെംഗളൂരു: നഗരത്തിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകളിലെ (എസ്ടിപി) ജലം നാനോടെക്നോളജി ഉപയോഗിച്ച്...

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു....

Related News

Popular Categories

You cannot copy content of this page