Wednesday, July 23, 2025
22.5 C
Bengaluru

വനിതാ മന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; സി. ടി. രവിക്കെതിരായ നടപടികൾക്ക് താൽക്കാലിക സ്റ്റേ

ബെംഗളൂരു: വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കാർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ബിജെപി എംഎൽസി സി.ടി. രവിക്കെതിരായ ക്രിമിനൽ നടപടികൾ കർണാടക ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ബാഗേവാഡി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ നടപടികളാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് സ്റ്റേ ചെയ്തത്.

നിയമനിർമാണ കൗൺസിലിൽവെച്ച് വനിതാ മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ കഴിഞ്ഞ ഡിസംബർ 20ന് സി. ടി. രവിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറെപ്പറ്റി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജ്യസഭയിൽ നടത്തിയ പരാമർശത്തിൽ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധമുയർത്തിയതിനിടെയാണ് രവി മന്ത്രിക്കുനേരേ അധിക്ഷേപ പരാമർശം നടത്തിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈം​ഗിക അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് രവിയെ അറസ്റ്റ് ചെയ്തിരുന്നത്. കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 20-ലേക്ക് മാറ്റി.

TAGS: KARNATAKA | HIGH COURT
SUMMARY: Derogatory remarks case, Karnataka HC stays proceedings against MLC CT Ravi

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പുതിയ ഉപരാഷ്ട്രപതി ഉടന്‍; നടപടികള്‍ ആരംഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നും ജഗ്ദീപ് ധന്‍കര്‍ രാജിവച്ച പശ്ചാത്തലത്തില്‍ പുതിയ...

അഹമ്മദാബാദ് വിമാന ദുരന്തം: ശവപ്പെട്ടിക്കുള്ളില്‍ വ്യത്യസ്ത മൃതദേഹഭാഗങ്ങള്‍, ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങള്‍ മാറിയെന്ന് പരാതി

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങള്‍ മാറി...

നഴ്‌സിന്റെ ആത്മഹത്യ; മുൻ ജനറല്‍ മാനേജര്‍ അറസ്റ്റില്‍

മലപ്പുറം: കുറ്റിപ്പുറം അമാന ആശുപത്രിയിലെ നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആശുപത്രിയിലെ...

ചെറുവള്ളം പുലിമുട്ടില്‍ ഇടിച്ച്‌ അപകടം; ആറുപേര്‍ക്ക് പരുക്ക്

കൊല്ലം: കൊല്ലം ശക്തികുളങ്ങര തുറമുഖത്തിനടുത്ത് തീരദേശത്ത് ചെറുവള്ളം പുലിമുട്ടില്‍ ഇടിച്ച്‌ ഭാഗികമായി...

ജനസാഗരത്തിന്റെ ഹൃദയാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി വി.എസ് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലെത്തി

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതികശരീരം വേലിക്കകത്ത് വീട്ടിലെത്തിച്ചു....

Topics

നാഗസന്ദ്രയിലെ ടോൾ പിരിവിനെതിരെ പൊതുതാൽപര്യ ഹർജി ; എൻഎച്ച്എഐയ്ക്കു നോട്ടീസയച്ച് ഹൈക്കോടതി

ബെംഗളൂരു: തുമക്കൂരു റോഡിലെ നാഗസന്ദ്ര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നതിനെതിരായ പൊതുതാൽപര്യ...

സ്കൂളിന് ബോംബുഭീഷണി

ബെംഗളൂരു : ബെംഗളൂരുവില്‍ സ്കൂളിന് ബോംബുഭീഷണി. വൈറ്റ് ഫീൽഡ് മേഖലയിലുള്ള ഒരു...

ബെംഗളൂരു കാവ്യോത്സവം ഓഗസ്റ്റ് 2ന്

ബെംഗളൂരു: ഒമ്പതാമത് ബെംഗളൂരു കാവ്യോത്സവം ഓഗസ്റ്റ് 2,3 തീയതികളിൽ നടക്കും. പ്രശസ്ത...

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന്...

നമ്മ മെട്രോ യെലോ ലൈനിൽ സുരക്ഷാ പരിശോധന തുടങ്ങി

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർ.വി. റോഡ്-ബൊമ്മസന്ദ്ര 19.15 കിലോമീറ്റർ...

ഹെബ്ബാൾ ജംക്ഷന്‍ വികസനം; സമഗ്ര പദ്ധതിയുമായി ബിബിഎംപി

ബെംഗളൂരു: ഹെബ്ബാൾ ജംക്ഷന്റെ സമഗ്രവികസനത്തിനു പദ്ധതിയുമായി ബിബിഎംപി. നമ്മ മെട്രോ, സബേർബൻ...

ബയ്യപ്പനഹള്ളി എസ്എംവിടിയിൽ നിന്നു പുതിയ സർവീസുമായി ബിഎംടിസി

ബെംഗളൂരു: ബയ്യപ്പനഹള്ളി എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ നിന്നു അത്തിബെലെയിലേക്കു പുതിയ എസി...

ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളം; നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രത്തെ സമീപിക്കാൻ സംസ്ഥാന സർക്കാർ

ബെംഗളൂരു: നഗരത്തിലെ രണ്ടാം വിമാനത്താവളം നിർമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കേന്ദ്രസർക്കാരിനെ സമീപിക്കാൻ...

Related News

Popular Categories

You cannot copy content of this page