വാല്മീകി കോർപ്പറേഷൻ അഴിമതി; മുൻ മാനേജിങ് ഡയറക്ടർ ഇ.ഡി. കസ്റ്റഡിയില്‍

ബെംഗളൂരു : കർണാടക മഹർഷി വാല്മീകി എസ്.ടി. വികസന കോർപ്പറേഷൻ ഫണ്ട് തിരിമറി കേസില്‍ മുൻ മാനേജിങ് ഡയറക്ടറെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സംഘം അറസ്റ്റുചെയ്തു. ജെ.ജി. പദ്മനാഭയാണ് അറസ്റ്റിലായത്. കേസില്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം പദ്മനാഭയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു, ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലായിരുന്നു പദ്മനാഭ. കോടതിയുടെ അനുമതിയോടെയാണ് ഇ.ഡി. ഇപ്പോള്‍ കസ്റ്റഡിയിലെടുത്തത്. മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 29 വരെ ഇ.ഡി. കസ്റ്റഡിയിൽവിട്ടു.
കോർപ്പറേഷനിലെ പണം ബാങ്ക് അക്കൗണ്ടുകളിൽനിന്ന് തിരിമറി നടത്തുന്നതിന് മുൻ എം.ഡി. നിർണായക പങ്കുവഹിച്ചതായി ഇ.ഡി. പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഫസ്റ്റ് ഫിനാൻസ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ചെയർമാൻ സത്യനാരായണയെയും ഇ.ഡി. കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോർപ്പറേഷന്റെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുന്‍ മന്ത്രി നാഗേന്ദ്രയെ ഇ.ഡി.നേരത്തെ അറസ്റ്റുചെയ്തിരുന്നു. കോർപ്പറേഷന്റെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ എം.ജി. റോഡ് ബാങ്കിലെ അക്കൗണ്ടിൽനിന്ന് 89.62 കോടി രൂപ ഹൈദരാബാദിലെ ഫസ്റ്റ് ഫിനാൻസ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള 18 അക്കൗണ്ടുകളിലേക്ക് വകമാറ്റി തിരിമറി നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
TAGS : VALMIKI SCAM
SUMMARY : Valmiki Corporation Scam; Former Managing Director E.D. in custody



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.